App Logo

No.1 PSC Learning App

1M+ Downloads
' ചിത്രമെഴുത്ത് കോയിത്തമ്പുരാൻ ' എന്നറിയപ്പെടുന്നത് ആരാണ് ?

Aകേരള വർമ്മ വലിയ കോയിത്തമ്പുരാൻ

Bരാജാ രവിവർമ്മ

Cസ്വാതി തിരുന്നാൾ

Dകൊടുങ്ങലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

Answer:

B. രാജാ രവിവർമ്മ

Read Explanation:

  • രാജാ രവിവർമ്മ രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു.
  • ചിത്രമെഴുത്ത്‌ യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്‌, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ  സാംസ്കാരികോന്നമനത്തിന് അദ്ദേഹം വഴിതെളിച്ചു.
  • 1848 ഏപ്രിൽ 28 ന് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച രാജാ രവിവർമ്മ തിയഡോർ ജെൻസൻ എന്ന ഡച്ച് ചിത്രകാരനിൽ നിന്നാണ് എണ്ണച്ചായ രചനാ സമ്പ്രദായം പഠിച്ചത്. 
  • ഹംസദമയന്തി, സീതാസ്വയംവരം, സീതാപഹരണം, ശ്രീകൃഷ്ണജനനം തുടങ്ങിയവ രവിവർമ്മയുടെ പ്രമുഖ ചിത്രങ്ങളാണ്. 

Related Questions:

മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച 'നാരായണീയം' എന്ന സംസ്കൃത ഗ്രന്ഥം ആദ്യമായി പുസ്തകരൂപത്തിൽ അച്ചടിച്ചത് ആര്?
2025 ഫെബ്രുവരിയിൽ അന്തരിച്ച "മായാധർ റൗട്ട്" ഏത് നൃത്ത രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2025 ഏപ്രിലിൽ അന്തരിച്ച "കുമുദിനി ലാഖിയ" ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇരയിമ്മൻ തമ്പിയുടെ യഥാർഥ നാമം?
1904 ൽ രാജ രവിവർമ്മക്ക് കൈസർ - ഇ - ഹിന്ദ് , രാജാ എന്നി ബഹുമതികൾ നൽകിയത് ആരാണ് ?