2023 കടമ്മനിട്ട പുരസ്കാര ജേതാവ് ആരാണ് ?
Aജോർജ് ഓണക്കൂർ
Bബെന്യാമിൻ
Cകുരീപ്പുഴ ശ്രീകുമാർ
Dപ്രഭാവർമ്മ
Answer:
D. പ്രഭാവർമ്മ
Read Explanation:
കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം
- കടമ്മനിട്ടയുടെ സ്മരണാർഥം 2015ൽ കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം.
- 55,555 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
- പ്രഥമ ജേതാവ് : ഒഎ.ൻ.വി കുറുപ്പ്
- പ്രഥമ വനിത ജേതാവ് : സുഗതകുമാരി
കടമ്മനിട്ട രാമകൃഷ്ണൻ
- കവിയും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനും.
- നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനകളാണ് ഇദ്ദേഹത്തിൻറെ സവിശേഷത.
- 1982ൽ കടമ്മനിട്ടയുടെ കവിതകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ആശാൻ പ്രൈസും ലഭിച്ചു.
- ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി.
- കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
കൃതികൾ
- കുറത്തി
- കുഞ്ഞേ മുലപ്പാൽ കുടിക്കരുത്
- മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു
- വെള്ളിവെളിച്ചം
- ഗോദോയെ കാത്ത്
- സൂര്യശില
- കോഴി
- കാട്ടാളൻ