ജപ്പാനിലെ ആണവായുധ വിരുദ്ധ പ്രസ്ഥാനം
ഹിരോഷിമ - നാഗസാക്കി ന്യൂക്ലിയർ ബോംബ് ദുരന്തത്തെ അതിജീവിച്ചവരുടെ സംഘടനയാണിത്
അണുബോംബിനെ അതിജീവിച്ചവരെ ജാപ്പനീസ് ഭാഷയിൽ വിളിക്കുന്നത് - ഹിബാകുഷ (ജീവിക്കുന്ന രക്തസാക്ഷി)
ലോകത്തെ ആണവായുധ മുക്തമാക്കുന്നതിനുള്ള സംഘടനയുടെ ശ്രമങ്ങൾക്കാണ് നൊബേൽ പുരസ്‌കാരം ലഭിച്ചത്
സംഘടന സ്ഥാപിതമായത് - 1956
ആസ്ഥാനം - ഷിബാഡൈമോൺ (ടോക്കിയോ)
ആണവ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടവരുടെ ഏക രാജ്യാന്തര സംഘടനയാണിത്
ആണവായുധങ്ങളുടെ വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആഗോള അവബോധം വളർത്തുകയാണ് സംഘടനയുടെ ലക്ഷ്യം
സംഘടനയുടെ ലോഗോ - കടലാസ് കൊറ്റി (കടലാസ് കൊക്ക്)
സമാധാനത്തിൻ്റെ പ്രതീകമായി ജപ്പാൻകാർ കരുതുന്നതാണ് കടലാസ് കൊറ്റികൾ