App Logo

No.1 PSC Learning App

1M+ Downloads
40 വർഷങ്ങൾക്ക് മുൻപ് ജനിച്ച ഒരു വ്യക്തിയുടെ ജനനതീയതിയെ കുറിച്ചുള്ള തെളിവായി അയാളുടെ ജനനം നടന്ന ഹോസ്പിറ്റലിലെ ആ സമയത്തെ ഡ്യൂട്ടി ഡോക്ടറായിരുന്ന, പിന്നീട് മരണപ്പെട്ടു പോയ ആളുടെ, ഡയറി സ്വീകരിക്കണം എന്ന് വാദിഭാഗം ആവശ്യപ്പെടുന്നു. ഈ ഉദാഹരണത്തിൽ തീരുമാനം എടുക്കാൻ പ്രസക്തമാകുന്നത് ഇന്ത്യൻ എവിഡൻസ് ആക്ട് 1872 ലെ ഏത് സെക്ഷൻ ആണ് ?

Aസെക്ഷൻ 27

Bസെക്ഷൻ 32

Cസെക്ഷൻ 37

Dസെക്ഷൻ 45

Answer:

B. സെക്ഷൻ 32

Read Explanation:

• ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 32 - മരണപ്പെട്ടതോ കാണാതായതോ ആയ വ്യക്തി നൽകിയ പ്രസ്താവനകളുടെ പ്രസക്തിയെക്കുറിച്ച് പരാമർശിക്കുന്നു • പ്രസ്തുത വ്യക്തി മരണപ്പെടുകയോ, വ്യക്തിയെ കണ്ടെത്താൻ സാധിക്കാതെ വരികയോ, വ്യക്തി തെളിവ് നൽകാൻ കഴിയാത്ത സ്ഥിതിയിൽ അകപ്പെടുകയോ ചെയ്താൽ സെക്ഷൻ 32 പ്രകാരം പ്രസ്തുത വ്യക്തി രേഖാമൂലമോ വായ്മൊഴിയാലോ നൽകിയിട്ടുള്ള മൊഴി കോടതിക്ക് സ്വീകാര്യമാണ്


Related Questions:

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷൻ ആരായിരിക്കും ?
The right to free and compulsory education is provided to the children between _______ under The Right of Children to Free and Compulsory Education Act, 2009
ചുവടെ കൊടുത്തതിൽ ഏത് നിയമപ്രകാരമാണ് ഡൽഹി ഫെഡറൽ കോടതി സ്ഥാപിതമായത് ?
റയട്ട് വാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ആരാണ് ?
ഐപിസി യിലെ എല്ലാ കുറ്റങ്ങളും crpc ൽ അടങ്ങിയ വ്യവസ്ഥകൾ അന്വേഷിച് വിചാരണ ചെയ്യേണ്ടതാണ് പ്രതിപാദിച്ചിരിക്കുന്നത് ഏതു വകുപ്പിലാണ് ?