5, 6 വയസ്സിന് താഴെയുള്ള കുട്ടികളിൽ സാധാരണയായി കാണാറില്ലാത്ത വികാരം :
Aസംഭ്രമം
Bഭയം
Cസ്നേഹം
Dആനന്ദം
Answer:
A. സംഭ്രമം
Read Explanation:
സംഭ്രമം (embarrassment)
മറ്റൊരു വ്യക്തിയോ വ്യക്തികളോ തന്നെക്കുറിച്ച് എന്ത് കരുതും അല്ലെങ്കിൽ തന്നെ എങ്ങനെ വിലയിരുത്തും എന്നതു സംബന്ധിച്ച് വ്യക്തിക്ക് ഉണ്ടാകുന്ന അങ്കലാപ്പാണിത്.
ഈ വികാരം 5, 6 വയസ്സിന് താഴെയുള്ള കുട്ടികളിൽ സാധാരണയായി കാണാറില്ല.
കുട്ടികളുടെ പ്രായം വർധിക്കുന്തോറും സംഭ്രമം വർധിക്കുന്നതായി കാണാൻ കഴിയുന്നു.
പരിഹാസ്യനായതോ, അപമാനിതനായതോആയ സന്ദർഭങ്ങളെക്കുറിച്ചുള്ള ഓർമ്മ സംഭ്രമം വർദ്ധിക്കുവാൻ കാരണമാകുന്നു.