Challenger App

No.1 PSC Learning App

1M+ Downloads

രണ്ടാം ലോക യുദ്ധത്തിന്റെ അന്ത്യവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ,ശരിയായത് ഏതെല്ലാം?

  1. 1945 മെയ് 17 ന്,ഹിറ്റ്ലർ ആത്മഹത്യ ചെയ്തു
  2. ഹിറ്റ്ലറുടെ ആത്മഹത്യയോടെ ജർമ്മൻ സായുധ സേന സഖ്യകക്ഷികൾക്ക് നിരുപാധികം കീഴടങ്ങി
  3. ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 6ന് ഹിരോഷിമയിലും ഓഗസ്റ്റ് 9ന്  നാഗസാക്കിയിലും  അമേരിക്ക ആറ്റംബോംബ് പ്രയോഗിച്ചു.

    A1, 2

    Bഇവയൊന്നുമല്ല

    Cഎല്ലാം

    D2, 3 എന്നിവ

    Answer:

    D. 2, 3 എന്നിവ

    Read Explanation:

    • 1945 ഏപ്രിൽ 30ന്, സോവിയറ്റ് സൈന്യം നഗരം വളഞ്ഞപ്പോൾ നാസി ജർമ്മനിയുടെ നേതാവ് അഡോൾഫ് ഹിറ്റ്‌ലർ ബെർലിനിലെ തന്റെ ബങ്കറിൽ ആത്മഹത്യ ചെയ്തു.
    • ഇതോടെ , ജർമ്മൻ സായുധ സേന 1945 മെയ് 8-ന് സഖ്യകക്ഷികൾക്ക് നിരുപാധികം കീഴടങ്ങി.
    • ഇതോടെ യൂറോപ്പിലെ യുദ്ധം ഔപചാരികമായി അവസാനിച്ചു .
    • ഈ ദിവസം യൂറോപ്പിലെ വിജയ ദിനമായി (Victory in Europe)(VE)) ആഘോഷിക്കുന്നു.
    • ഇതിന് ശേഷവും  ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 6ന് ഹിരോഷിമയിലും ഓഗസ്റ്റ് 9ന്  നാഗസാക്കിയിലും  അമേരിക്ക ആറ്റംബോംബ് പ്രയോഗിച്ചു.
    • രണ്ട് നഗരങ്ങളും  പൂർണ്ണമായി വെന്തിരിഞ്ഞു.
    • 1945 ഓഗസ്റ്റ് 14ന്  ജപ്പാൻ കീഴടങ്ങിയതോടെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു

    Related Questions:

    മുസ്സോളിനിയെ പുതിയ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച ഇറ്റലിയിലെ രാജാവ് ഇവരിൽ ആരാണ് ?
    രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകിയിരുന്ന രാജ്യം ഏത് ?
    രണ്ടാം ലോകമഹായുദ്ധാനന്തരം ഏത് രാജ്യമാണ് ട്രൂമാൻ ഡോക്ട്രിൻ എന്ന വിദേശ നയം പ്രഖ്യാപിച്ചത് ?
    ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ രഹസ്യപോലീസ് അറിയപ്പെട്ടിരുന്നത് ?
    താഴെ പറയുന്നവയിൽ ശീതസമര കാലത്തെ കമ്മ്യൂണിസ്റ്റ് ചേരിയിലെ അംഗങ്ങളിൽ പെടാത്ത രാജ്യം ഏത് ?