കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയം
- കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയം (KGBV), ഇന്ത്യയിലെ ദുർബല വിഭാഗങ്ങൾക്കായി ഇന്ത്യാ ഗവൺമെന്റ് നടത്തുന്ന റസിഡൻഷ്യൽ ഗേൾസ് സെക്കൻഡറി സ്കൂളാണ്.
- 2004 ഓഗസ്റ്റിൽ ഗവൺമെന്റ് ഈ പദ്ധതി അവതരിപ്പിച്ചു.
- പിന്നീട് ഇത് സർവശിക്ഷാ അഭിയാൻ പദ്ധതിയുമായി സംയോജിപ്പിച്ചു
പദ്ധതിയുടെ ഗുണഭോക്താക്കൾ ഈ വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടികളാണ് :
- പട്ടികജാതിക്കാർ.
- പട്ടികവർഗക്കാർ.
- മറ്റ് പിന്നോക്ക വിഭാഗങ്ങൾ.
- ന്യൂനപക്ഷ സമുദായങ്ങൾ.
- ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾ.
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ
- രാജ്യത്തെ സെക്കണ്ടറി സ്ക്കൂളുകളുടെ ഭൗതികവും വിദ്യാഭ്യാസപരവുമായ നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതി.
- 9-ം ക്ലാസ്സു മുതൽ 12-ം ക്ലാസ്സുവരെയുള്ള സ്ഥാപനങ്ങൾക്കും കുട്ടികൾക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
- 2009 ലാണ് ഈ പദ്ധതി നിലവിൽ വന്നത്
- സർവ്വശിക്ഷാ അഭിയാൻ പദ്ധതിയുടെ രണ്ടാം ഘട്ടം എന്ന നിലയിലാണ് ഈ പദ്ധതി അവതരിപ്പിച്ചത്
രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ
- ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണ്.
- രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവയുടെ വികസനത്തിനായി ധനസഹായം നൽകാനാണ് ഈ കേന്ദ്രാവിഷ്കൃത പദ്ധതി ലക്ഷ്യമിടുന്നത്.
- 2013 ലാണ് ഈ പദ്ധതി ആരംഭിച്ചത്.
സാക്ഷർ ഭാരത് മിഷൻ
- ഇന്ത്യയിലെ സ്ത്രീകളുടെ സാക്ഷരത വർദ്ധിപ്പിക്കുന്നതിൽ മുഖ്യ ശ്രദ്ധ നൽകിയിരിക്കുന്ന, കേന്ദ്രാവിഷ്‌കൃത രാജ്യവ്യാപക സാക്ഷരതാ പദ്ധതി.
- ഇന്ത്യൻ ഡിപ്പാർട്ട്‌മെന്റ് ഫോർ സ്‌കൂൾ എജ്യുക്കേഷൻ ആൻഡ് ലിറ്ററസിയാണ് പദ്ധതി നടപ്പാക്കുന്നത്.
- 2009ൽ അന്താരാഷ്ട്ര സാക്ഷരതാ ദിനമായ സെപ്റ്റംബർ 8നാണ് ഈ പദ്ധതി ആരംഭിച്ചത്.
- ഇന്ത്യയിലെ സാക്ഷരരല്ലാത്ത മുതിർന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും, ആജീവനാന്ത പഠനം പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം വളർത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.