Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ലേഖകൻ - സ്ത്രീലിംഗം എഴുതുക

Aലേഖിനി

Bലേഖിക

Cലേഖ

Dലേഖനി

Answer:

B. ലേഖിക

Read Explanation:

  • പദങ്ങൾ കുറിക്കുന്ന അർത്ഥം ആണോ പെണ്ണോ നപുംസകമോ എന്ന ബോധം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ലിംഗം.

  • നാമപദങ്ങളെ പുല്ലിംഗം ,സ്ത്രീലിംഗം,നപുംസകലിംഗം എന്ന് മൂന്നായി തിരിക്കുന്നു.

  • മലയാളം തനത് പദങ്ങളിൽ സ്ത്രീലിംഗ രൂപം ഉണ്ടാക്കാൻ 'അൾ', 'ഇ', 'ത്തി', 'ച്ചി', 'ട്ടി' എന്നീ പ്രത്യയങ്ങളാണ് ഉപയോഗിക്കുന്നത്.

  • സംസ്കൃത നിയമപ്രകാരം '-അകൻ' എന്ന് അവസാനിക്കുന്ന പുല്ലിംഗ പദങ്ങൾ സ്ത്രീലിംഗമാകുമ്പോൾ '-ഇക' എന്ന് മാറണം.

ഉദാ :

  • ലേഖകൻ - ലേഖിക (ലേഖിനി' എന്നാൽ 'പേന' എന്നാണ് അർത്ഥം)

  • ഗായകൻ - ഗായിക

  • അദ്ധ്യാപകൻ - അദ്ധ്യാപിക

  • മകൻ - മകൾ

  • മിടുക്കൻ - മിടുക്കി

  • കൊല്ലൻ -കൊല്ലത്തി 

  • ഇടയൻ -ഇടയത്തി 

  • തടിയൻ -തടിച്ചി 

  • മടിയൻ -മടിച്ചി 

  • കണിയാൻ -കണിയാട്ടി 


Related Questions:

എതിർലിംഗമെഴുതുക - വിധവ :
പുല്ലിംഗ ശബ്ദം കണ്ടെത്തുക :
സ്ത്രീലിംഗ ശബ്ദമേത്?
താഴെ തന്നിരിക്കുന്നതിൽ സ്ത്രീലിംഗത്തിന് ഉദാഹരണം
എതിർലിംഗമേത് ? ദാതാവ്