തേനീച്ച കൃഷി അറിയപ്പെടുന്നത് ഏത് പേരിലാണ് ?
Aസെറികൾച്ചർ
Bസിൽവികൾച്ചർ
Cഎപ്പികൾച്ചർ
Dഒലേറികൾച്ചർ
Answer:
C. എപ്പികൾച്ചർ
Read Explanation:
തേനീച്ച കൃഷി എപ്പികൾച്ചർ (Apiculture) എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇത് തേനും മറ്റ് തേനീച്ച ഉൽപ്പന്നങ്ങളായ തേനീച്ച മെഴുക്, പൂമ്പൊടി, റോയൽ ജെല്ലി എന്നിവ ശേഖരിക്കുന്നതിനും, വിളകളുടെ പരാഗണത്തിനും വേണ്ടി തേനീച്ചകളെ വളർത്തുന്നതിനെയും പരിപാലിക്കുന്നതിനെയും കുറിച്ചുള്ള പഠനവും പ്രയോഗവുമാണ്.
വിവധ തരം കൃഷിരീതികൾ
തേനീച്ച വളർത്തൽ - എപ്പികൾച്ചർ
മൾബറി കൃഷി - മോറികൾച്ചർ
കൂൺ കൃഷി - മഷ്റുംകൾച്ചർ
മുന്തിരി കൃഷി - വിറ്റികൾച്ചർ
മണ്ണിര കൃഷി - വെർമികൾച്ചർ
പട്ടുനൂൽ കൃഷി - സെറികൾച്ചർ
മുയൽ വളർത്തൽ - കുണികൾച്ചർ
മത്സ്യ കൃഷി - പിസികൾച്ചർ
കടൽ മത്സ്യകൃഷി - മാരികൾച്ചർ
പച്ചക്കറി വളർത്തൽ - ഒലേറികൾച്ചർ
അലങ്കാര സസ്യ വളർത്തൽ - ഫ്ളോറികൾച്ചർ
പഴം, പച്ചക്കറി കൃഷി - ഹോർട്ടികൾച്ചർ
വനസസ്യങ്ങൾ, വനവിഭവങ്ങൾ എന്നിവയുടെ സംരക്ഷണം - സിൽവികൾച്ചർ