Challenger App

No.1 PSC Learning App

1M+ Downloads

നെൽ കൃഷിയുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. നെല്ല് ഒരു ആർദ്ര ഉഷ്ണമേഖല വിളയായാണ് പരിഗണിക്കപ്പെടുന്നത് എങ്കിലും വ്യത്യസ്ത കാർഷിക കാലാവസ്ഥ മേഖലകളിൽ വളരുന്ന നെല്ലിനങ്ങളുണ്ട്
  2. ആന്ധ്രാപ്രദേശിലെ കർഷകർ ഉൽപാദിപ്പിക്കുന്ന വ്യത്യസ്ത നെല്ലിനങ്ങളാണ് ഓസ്, അമൻ, ബോറോ എന്നിവ
  3. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലും ഹിമാലയത്തിലും തെക്കുപടിഞ്ഞാറൻ വർഷകാലത്ത് നെല്ല് ഒരു റാബി വിളയായാണ് കൃഷി ചെയ്യുന്നത്
  4. രാജ്യത്തെ ആകെ കൃഷിഭൂമിയുടെ നാലിലൊന്ന് ഭാഗത്തും നെൽകൃഷിയാണ് ചെയ്യുന്നത്

    Aഇവയൊന്നുമല്ല

    B1 തെറ്റ്, 2 ശരി

    C1, 4 ശരി

    D3, 4 ശരി

    Answer:

    C. 1, 4 ശരി

    Read Explanation:

    നെല്ല്

    • ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും പ്രധാന ആഹാരമാണ് അരി.
    • ഇത് ഒരു ആർദ്ര ഉഷ്ണ മേഖലാ വിളയായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും വ്യത്യസ്ത കാർഷിക-കാലാവസ്ഥ മേഖലകളിൽ വളരുന്ന മൂവായിരത്തോളം തരം നെല്ലിനങ്ങളുണ്ട്.
    • സമുദ്ര നിരപ്പു മുതൽ 2000 മീറ്റർ ഉയരംവരെ, ഇന്ത്യയുടെ ആർദ്രമായ കിഴക്കൻ പ്രദേശങ്ങൾ മുതൽ ജലസേചന സൗകര്യമുള്ള പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശിന്റെ പടിഞ്ഞാറു ഭാഗം, വടക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ വരണ്ടപ്രദേശങ്ങളിൽ വരെ നെല്ല് വിജയകരമായി കൃഷി ചെയ്യുന്നു.
    • ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലും നെൽകൃഷിക്ക് അനുകൂലമായ കാലാവസ്ഥയായതുകൊണ്ട് ഒരു കാർഷിക വർഷത്തിൽ രണ്ടു മുതൽ മൂന്നു തവണവരെ നെൽകൃഷി ചെയ്യാൻ സാധിക്കുന്നു.
    • പശ്ചിമബംഗാളിലെ കർഷകർ ഓസ്, അമൻ, ബോറോ എന്നിങ്ങനെ മൂന്നു നെല്ലിനങ്ങൾ കൃഷി ചെയ്യുന്നു. 
    • രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും ഹിമാലയത്തിലും തെക്കുപടിഞ്ഞാറൻ വർഷ കാലത്ത് ഒരു ഖാരിഫ് വിളയായാണ് നെൽകൃഷി ചെയ്യു ന്നത്.

    Related Questions:

    നർമ എന്നറിയപ്പെടുന്ന വിള ഏത് വിഭാഗത്തിൽപെട്ടതാണ് :
    ഇന്ത്യയിൽ പ്രധാനമായും എത്ര കാർഷിക കാലങ്ങൾ ഉണ്ട്?

    ഇന്ത്യയിലെ കാർഷിക രംഗത്തെ പ്രധാന പ്രശ്നങ്ങൾ എന്തെല്ലാം :

    1. കുറഞ്ഞ ഉൽപാദനക്ഷമത
    2. അസ്ഥിരമായ മൺസൂണിനെ ആശ്രയിക്കുന്നത്
    3. സാമ്പത്തിക വിഭവങ്ങളിലെ നിയന്ത്രണങ്ങളും കടബാധ്യതയും
    4. ഭൂപരിഷ്കരണ നിയമങ്ങളുടെ അഭാവം
      പൊതു ഉപയോഗ വിഭവങ്ങളുടെ ഉദാഹരണങ്ങളിൽ പെടാത്തത് ഏത്
      ഉടമസ്ഥ അവകാശം ഇല്ലാതെ തന്നെ, സ്ഥിതി ചെയ്യുന്നതും, ഓരോ വ്യക്തിക്കും സ്വതന്ത്രമായി കടന്നു ചെല്ലുന്നതിനും, വ്യതിരിക്തമായി ഉപയോഗിക്കുന്നതിനും അവകാശമുള്ള പ്രകൃതി വിഭവങ്ങളെ വിളിക്കുന്നത് ?