ഹരിതവിപ്ലവം
1940 -1970 കാലഘട്ടങ്ങളിൽ കാർഷിക മേഖലയിൽ നിലനിന്നിരുന്ന മാന്ദ്യം കുറക്കുവാനായി ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഗോള തലത്തിൽ നടപ്പിലാക്കിയ കാർഷിക മുന്നേറ്റം
ഹരിതവിപ്ലവം ആരംഭിച്ച രാജ്യം - മെക്സിക്കോ
ഹരിതവിപ്ലവത്തിന്റെ പിതാവ് - നോർമൻ ബോർലോഗ്
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് - എം. എസ്. സ്വാമിനാഥൻ
ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ചത് - 1967 -68
ഇൻ്റെൻസീവ് അഗ്രികൾച്ചറൽ ഡിസ്ട്രിക്ട് പ്രോഗ്രാം (IADP)
കാർഷിക മേഖലയിലെ ഇന്ത്യൻ ഗവൺമെന്റിന്റെ ആദ്യത്തെ പ്രധാന പരീക്ഷണമായിരുന്നു ഇത്,
കാർഷിക പാക്കേജ് സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഇത് "പാക്കേജ് പ്രോഗ്രാം" എന്നും അറിയപ്പെട്ടു.
1961-ലാണ് ഈ പരിപാടി ആരംഭിച്ചത്.
കർഷകർക്ക് വിത്തിനും വളത്തിനും വായ്പ നൽകുക എന്നതായിരുന്നു ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
ഫോർഡ് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് IADP ആരംഭിച്ചത്.
ഇന്റൻസീവ് അഗ്രികൾച്ചർ ഏരിയ പ്രോഗ്രാം (IAAP)
1964-65 ലാണ് ഈ പദ്ധതി ആരംഭിച്ചത്.
"ഉയർന്ന ഉൽപ്പാദന സാധ്യതയുള്ള മേഖലകളിൽ തീവ്രമായ രീതിയിൽ ശാസ്ത്രീയവും പുരോഗമനപരവുമായ കൃഷിയുടെ വികസനത്തിന് കൂടുതൽ ഊന്നൽ നൽകണം" എന്നതായിരുന്നു IAAP യുടെ പ്രധാന തത്വശാസ്ത്രം.
രാജ്യത്തെ കൃഷിയിടത്തിന്റെ 20% എങ്കിലും പദ്ധതിയിൽ ഉൾക്കൊള്ളണമെന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
ഗോതമ്പ്, നെല്ല്, തിന, പരുത്തി, കരിമ്പ്, ഉരുളക്കിഴങ്ങ്, പയറുവർഗ്ഗങ്ങൾ തുടങ്ങിയ ഇറക്കുമതി വിളകളുടെ കൃഷിക്ക് കൂടുതൽ ഊന്നൽ നൽകി
IAAP രാജ്യത്ത് ഹരിതവിപ്ലവത്തിന് വഴിയൊരുക്കി.