Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം കണ്ടെത്തുക.

  1. സ്ക്കൂളിൽ മരിച്ച മാനേജരെ അനുശോചിച്ചു അദ്ധ്യാപകരും വിദ്യാർത്ഥികളും സമ്മേളിച്ചു പ്രമേയം പാസ്സാക്കി.
  2. സമർത്ഥരായ കുട്ടികൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ നേടുന്നു.
  3. അദ്ധ്യാപകൻ പഠിക്കാത്തതിനു വിദ്യാർത്ഥിയെ ശിക്ഷിച്ചു.

    Ai മാത്രം ശരി

    Bഎല്ലാം ശരി

    Cii മാത്രം ശരി

    Diii മാത്രം ശരി

    Answer:

    C. ii മാത്രം ശരി

    Read Explanation:

    • ഭാഷ പ്രയോഗിക്കുമ്പോൾ പലവിധ തെറ്റുകളും കടന്നുവരും.വാക്യപ്രയോഗത്തെറ്റുകൾ അർത്ഥത്തെയും ആശയത്തെയും മാറ്റി മറിക്കും .

    വാക്യപ്രയോഗത്തെറ്റുകൾ ഉണ്ടാകാനുള്ള കാരണങ്ങൾ .

    • സമുച്ചയദോഷം 
    • ആവർത്തനം -ഒരേ അർത്ഥത്തിലുള്ള വാക്കുകൾ ഒരു വാക്യത്തിൽ വീണ്ടും ഉപയോഗിക്കുന്നത് തെറ്റാണ് .
    • സംഖ്യാശാബ്‌ദം വിശേഷണമായി വന്നാൽ ബഹുവചനം ആവശ്യമില്ല (അചേതനമായ നപുംസകത്തിന് )
    • കൂടി ,ഒരു,തന്നെ,കൊണ്ട് തുടങ്ങിയ ശബ്‌ദങ്ങൾ വാക്യങ്ങളിൽ ആവശ്യമില്ലാതെ പ്രയോഗിക്കുന്ന രീതി
    • എന്നാൽ,എന്നിട്ട്,പക്ഷെ,എന്തെന്നാൽ തുടങ്ങിയ പദങ്ങൾ ആവശ്യമില്ലാതെ വാക്യത്തിൽ പ്രയോഗിക്കുന്ന രീതി .

    Related Questions:

    താഴെക്കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത്?
    എന്നെ ചെണ്ടകൊട്ടിക്കുകയാണല്ലോ നിങ്ങളുടെ ഉദ്ദേശ്യം- ഈ വാക്യത്തിന് ഏറ്റവും അനുയോജ്യമായ വിശദീകരണം ഏതാണ്?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
    തെറ്റായ പ്രയോഗമേത് ?
    തെറ്റായ വാക്യം തെരഞ്ഞെടുക്കുക.