Challenger App

No.1 PSC Learning App

1M+ Downloads
ഇരുമ്പിന്റെ പുറത്ത് ഏത് ലോഹം പൂശുന്നതിനെയാണ് ഗാൽവനൈസേഷൻ എന്ന് പറയുന്നത്?

Aചെമ്പ്

Bടിൻ

Cഅലൂമിനിയം

Dസിങ്ക്

Answer:

D. സിങ്ക്

Read Explanation:

സിങ്ക് 

  • അറ്റോമിക നമ്പർ - 30 
  • നാകം എന്നറിയപ്പെടുന്നു 
  • അയണിനെ ഗാൽവനൈസ് ചെയ്യാൻ ഉപയോഗിക്കുന്നു 
  • ഇരുമ്പിന്റെ പുറത്ത് സിങ്ക് പൂശുന്നതിനെ ഗാൽവനൈസേഷൻ എന്ന് പറയുന്നു 
  • ബാറ്ററികളിൽ ഉപയോഗിക്കുന്നു 
  • ലോഹ സങ്കരങ്ങളിലെ ഘടകമായി ഉപയോഗിക്കുന്നു 
  • ചായങ്ങളുടെയും പെയിന്റുകളുടെയും വ്യവസായിക നിർമ്മാണത്തിനുള്ള നിരോക്സീകാരിയായി ഉപയോഗിക്കുന്നു 
  • ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം 
  • പൌഡർ ,ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം - സിങ്ക് ഓക്സൈഡ് 
  • സ്വേദന പ്രക്രിയയിലൂടെയാണ് സിങ്ക് ശുദ്ധീകരിക്കുന്നത് 

Related Questions:

അറ്റോമിക നമ്പർ 57 ആയ ലാൻഥനം (La) മുതൽ അറ്റോമിക നമ്പർ 71 ആയ ലൂട്ടീഷ്യം (Lu) വരെയുള്ള മൂലകങ്ങൾ അറിയപ്പെടുന്നത് എന്ത് ?
ഗിർഡ്ലർ സൾഫൈഡ് പ്രക്രിയ എന്തിൻറെ വ്യാവസായിക നിർമ്മാണവുമായി ബന്ധപ്പെട്ടതാണ്?
അറീനിയസ് സമവാക്യത്തിലെ 'Ea' എന്തിനെയാണ് സൂചിപ്പിക്കുന്നത്?
The process involving heating of rubber with sulphur is called ___
ഗാൽവനൈസേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം : -