Challenger App

No.1 PSC Learning App

1M+ Downloads

ഹീറ്റിങ് കോയിലുകൾ പലപ്പോഴും നിക്രോം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് .നിക്രോമിൻ്റെ താഴെ സൂചിപ്പിക്കുന്ന ഏതെല്ലാം മേൻമകളാണ് വൈദ്യുത താപന ഉപകരണങ്ങളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?

  1. ഉയർന്ന റെസിസ്റ്റിവിറ്റി
  2. ഉയർന്ന ദ്രവണാങ്കം
  3. ചുവന്ന് ചുട്ടുപഴുത്ത് ഓക്സീകരിക്കപ്പെടാതെ ദീർഘ നേരം നിലനിൽക്കാനുള്ള കഴിവ്

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    Cരണ്ടും മൂന്നും

    Dരണ്ട് മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    സാധാരണയായി 80 ശതമാനം നിക്കലും 20 ശതമാനം ക്രോമിയവും കലര്‍ന്ന നിക്രോം ആണ് ഹീറ്റിംഗ് എലിമെന്റ് ആയി ഉപയോഗിക്കുന്നത് . ഹീറ്റിംഗ് എലിമെന്റ് ആയി നിക്രോം ഉപയോഗിക്കുന്നതിന് പലകാരണങ്ങളും ഉണ്ട് . ഉയര്‍ന്ന ദ്രവണാങ്കം ( 1400°C or 2550°F) , ഉയര്‍ന്ന താപനിലയില്‍‌പ്പോലും ഓക്സീകരിക്കാത്ത അവസ്ഥ , ചൂടാകുമ്പോള്‍ താപീയ വികാസം സംഭവിക്കാത്ത അവസ്ഥ , തരക്കേണ്ടില്ലാത്ത പ്രതിരോധം ( എന്നുവെച്ചാല്‍ വളരെ താഴ്‌ന്നതുമല്ല എന്നാല്‍ വളരെ ഉയര്‍ന്നതുമല്ല എന്നര്‍ത്ഥം ) എന്നിവയാണ് അവ


    Related Questions:

    ഒരു ലോജിക് ഗേറ്റിലേക്കുള്ള രണ്ട് ഇൻപുട്ടും 'ഹൈ' ആയാൽ, ഔട്ട്പുട്ട് "ലോ' ആകുന്ന ഗേറ്റ് :
    ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം ?
    ഗുരുത്വ തരംഗങ്ങളുടെ അസ്തിത്വത്തെ കുറിച്ച് ആദ്യമായി പ്രവചിച്ച ശാസ്ത്രജ്ഞൻ.
    നീളമുള്ള ഒരു സിലിണ്ടർ ഗ്ലാസ് പാത്രത്തിന്റെ അടിയിൽ, 'r' ആരത്തിന്റെ ഒരു ചെറിയ ദ്വാരമുണ്ട്. ആഴത്തിലുള്ള ജലസ്നാനത്തിൽ വെള്ളം കയറാതെ, പാത്രം ലംബമായി താഴ്ത്താൻ കഴിയുന്ന ആഴം എന്നത് ----. [ഉപരിതല പിരിമുറുക്കവും (Surface tension) ജലത്തിന്റെ സാന്ദ്രതയും യഥാക്രമം T, ρ ആണ് ]
    നേർത്ത ഓയിൽ ഫിലിമിലെ നിറങ്ങൾക്ക് കാരണം ?