Challenger App

No.1 PSC Learning App

1M+ Downloads
ദേശിയ വിജ്ഞാന കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെയുള്ള അംഗങ്ങളുടെ എണ്ണം എത്ര ?

A4

B6

C7

D8

Answer:

D. 8

Read Explanation:

ദേശീയവിജ്ഞാന കമ്മീഷൻ

  • അറിവില്‍ അധിഷ്ഠിതമായ ഒരു നല്ല സമൂഹത്തെ വികസിപ്പിച്ചെടുക്കുക എന്നതാണ് ദേശീയ വിജ്ഞാന കമ്മീഷന്‍റെ പ്രധാന ലക്ഷ്യം.
  • 2005 ഒക്ടോബര്‍ രണ്ട് മുതല്‍ 2008 ഒക്ടോബര്‍ രണ്ടുവരെ മൂന്നുവര്‍ഷ കാലാവധിയിലാണ് ആദ്യ ദേശീയ വിജ്ഞാന കമ്മീഷന്‍ രൂപീകൃതമായത്. 
  • ആദ്യ ദേശീയ വിജ്ഞാന കമ്മീഷന്റെ അദ്ധ്യക്ഷൻ : സാം പിത്രോഡ 
  • ദേശിയ വിജ്ഞാന കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെയുള്ള അംഗങ്ങളുടെ എണ്ണം : 8
  • പ്രധാനമന്ത്രിയുടെ ഉന്നതോപദേശക സമതി കൂടിയായിരുന്നു ദേശീയ വിജ്ഞാന കമ്മീഷന്‍.

ദേശീയ വിജ്ഞാന കമ്മീഷന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍.

  • ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ വൈജ്ഞാനിക വെല്ലുവിളികള്‍ നേരിടാന്‍ തക്കവണ്ണം ഭാരതത്തിന്‍റെ വിദ്യാഭ്യാസ സമ്പ്രദായത്തെ മികവുറ്റതാക്കി തീര്‍ക്കുക
  • വൈജ്ഞാനിക മേഖലയില്‍ ഭാരതത്തിന്‍റെ മത്സരബുദ്ധി വളര്‍ത്തുക
  • ശാസ്ത്ര-സാങ്കേതിക പരീക്ഷണശാലകളില്‍ വിജ്ഞാന സൃഷ്ടിയെ പ്രോത്സാഹിപ്പിക്കുക.
  • ബൌദ്ധികാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുക.
  • കൃഷിയിലും വ്യവസായത്തിലും പുതിയ പുതിയ അറിവുകള്‍ പരീക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.
  • സര്‍ക്കാരിനെ സുതാര്യവും കഴിവുറ്റതും വിശ്വസനീയവുമായ ഒരു പ്രജാക്ഷേമ സംരംഭമാക്കി തീര്‍ക്കുന്ന വിധത്തില്‍ പുതിയ അറിവുകള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക. 
  • പൊതു ജനനന്മയ്ക്കായി അറിവ് പങ്കുവെയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.

 


Related Questions:

സ്വതന്ത്രഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അദ്ധ്യക്ഷൻ :
രാഷ്ട്ര പുരോഗതിയിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് 10 + 2 + 3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കണം എന്ന് ശുപാർശ ചെയ്ത വിദ്യാഭ്യാസ കമ്മീഷൻ
Which Article of the Indian Constitution guarantees the Right to Education?
"10 + 2' എന്ന സ്കൂൾ ഘടനയ്ക്കു പകരമായി "5 + 3 + 3 + 4' എന്ന ഘടനാ പരിഷ്കാരം നിർദ്ദേശിച്ചത്.
ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് :