Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ക്യുമുലസ് മേഘങ്ങളുടെ പ്രത്യേകത/പ്രത്യേകതകൾ കണ്ടെത്തുക

  1. താഴ്ന്ന വിതാനത്തിൽ കാണപ്പെടുന്ന ഇരുണ്ട മേഘങ്ങൾ
  2. ഉയർന്ന സംവഹന പ്രവാഹ ഫലമായി രൂപം കൊള്ളുന്നു
  3. തെളിഞ്ഞ ദിനാന്തരീക്ഷത്തിൽ വളരെ ഉയരത്തിൽ പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്നു
  4. സൂര്യപ്രകാശത്തെ കടത്തി വിടാതെ ഇരുണ്ട നിറത്തിൽ കാണപ്പെടുന്നു

    Aഎല്ലാം

    B3, 4

    C2 മാത്രം

    D2, 4

    Answer:

    C. 2 മാത്രം

    Read Explanation:

    ക്യുമുലസ് മേഘങ്ങൾ

    • ഉയർന്ന സംവഹനപ്രവാഹ ഫലമായി രൂപം കൊള്ളുന്ന തൂവൽക്കെട്ടുകൾ പോലുള്ള ലംബദിശയിൽ കൂടുതൽ വ്യാപിച്ചിരിക്കുന്ന മേഘങ്ങൾ
    • ക്വാളിഫ്ളവർ ആകൃതിയിലും ചെമ്മരിയാടിന്റെ രോമക്കെട്ടുകൾ പോലെയും കാണപ്പെടുന്ന മേഘങ്ങൾ
    • പ്രസന്നമായ കാലാവസ്ഥ പ്രദാനം ചെയ്യുന്ന മേഘങ്ങൾ

    നിംബസ് മേഘങ്ങൾ

    • താഴ്ന്ന വിതാനത്തിൽ കാണപ്പെടുന്ന ഇരുണ്ട മേഘങ്ങൾ
    • സൂര്യപ്രകാശത്തെ കടത്തി വിടാതെ ഇരുണ്ട നിറത്തിൽ കാണപ്പെടുന്ന മേഘങ്ങൾ
    • സിറസ് മേഘങ്ങൾ - തെളിഞ്ഞ ദിനാന്തരീക്ഷസ്ഥിതിയിൽ വളരെ ഉയരങ്ങളിൽ നേർത്ത തൂവൽക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ
    • സ്ട്രാറ്റസ് മേഘങ്ങൾ - താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികളായി കാണപ്പെടുന്ന മേഘങ്ങൾ

    (Source : SCERT Old Text book class 9 ,chapter 1 - സർവവും സൂര്യനാൽ )


    Related Questions:

    സുബൻസിരി നദി ഏത് നദിയുടെ പോഷക നദിയാണ്?
    സ്ട്രാറ്റോസ്ഫിയറുമായി ബന്ധപ്പെട്ട പ്രസ്താവന തിരിച്ചറിയുക.
    ഏറ്റവും കൂടുതൽ ജലബാഷ്‌പം അടങ്ങിയിരിക്കുന്ന അന്തരീക്ഷ മണ്ഡലം?
    കാലാവസ്ഥയുടെ വ്യതിയാനം കൂടുതലായി കാണപ്പെടുന്നത് :
    നമ്മുടെ അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ഓസോൺ പടലത്തിന്റെ 90% - അടങ്ങിയിരിക്കുന്നത് ?