Challenger App

No.1 PSC Learning App

1M+ Downloads

എൻ. ഡി . പി . എസ് നിയമവുമായി ബന്ധപ്പെട്ട് താഴെ പരാമർശിക്കുന്ന ഏതൊക്കെ പ്രസ്താവനകളാണ് ശരിയെന്നു വ്യക്തമാക്കുക :

മയക്കുമരുന്ന് നിരോധന നിയമനിർമാണം 1985  (എൻ. ഡി . പി . എസ് ആക്ട് )  ൻറെ ഉദ്ദേശ്യം 

  1. മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമം ഏകീകരിക്കുവാനും ഭേദഗതി വരുത്തുവാൻ
  2. മയക്കുമരുന്നുകൾ , ലഹരിപദാർത്ഥം എന്നിവയുടെ കടത്തുവഴി നേടിയ സ്വത്ത് കണ്ടു കെട്ടുന്നതിന്
  3. സംസ്ഥാനങ്ങൾക്ക് മയക്കുമരുന്ന് നിരോധനത്തിന് അധികാരം നൽകുന്നതിന്
  4. മയക്കുമരുന്നുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടിയിലെ വ്യവസ്ഥകൾ നടപ്പിൽ വരുത്തുവാനായി

A( i ) ഉം ( iii ) ഉം മാത്രം

B( i ) ഉം ( ii ) ഉം ( iv ) ഉം മാത്രം

Cമുകളിൽ പരാമർശിച്ചത് എല്ലാം (( i ) ( ii ) ( iii ) ( iv ) )

D( iv ) മാത്രം

Answer:

B. ( i ) ഉം ( ii ) ഉം ( iv ) ഉം മാത്രം

Read Explanation:

ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കിൽ ലഹരി പദാർത്ഥം ഉൽപ്പാദിപ്പിക്കാനും കൃഷി ചെയ്യാനും കൈവശം വയ്ക്കാനും, വിൽക്കാനും, വാങ്ങാനും, ഉപഭോഗത്തിനുമുള്ള അവകാശങ്ങളെ നിയന്ത്രിക്കുന്നതിന് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമം - നർക്കോട്ടിക് ഡഗ്സ് & സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) ആക്ട്, 1985

 

Need for Enactment (നിയമത്തിന്റെ ആവശ്യകത) - നിയമം നടപ്പിലാക്കിയതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ

  • മയക്കുമരുന്ന്, മറ്റ് ലഹരി പദാർത്ഥങ്ങൾ എന്നിവ സംബന്ധമായ അന്താരാഷ്ട്ര കൺവെൻഷനുകളിലെ വ്യവസ്ഥകൾ നിറവേറ്റുക
  • മയക്കുമരുന്ന് സംബന്ധമയി ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങൾ ഏകീകരിക്കുകയും ഭേദഗതി ചെയ്യുകയും
    ചെയ്യുക
  • മയക്കുമരുന്ന്, മറ്റ് ലഹരി പദാർത്ഥങ്ങൾ ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിച്ചുകൊണ്ട് കർശനമായ നിയമവ്യവസ്ഥകൾ കൊണ്ടുവരിക
  • മയക്കുമരുന്ന്, മറ്റ് ലഹരി പദാർത്ഥങ്ങൾഇവയുടെ അനധികൃത കടത്തുമായി ബന്ധപ്പെട്ട സ്വത്തുക്കൾ കണ്ടുകെട്ടുക

Related Questions:

ചാരായ നിർമ്മാണം, ഇറക്കുമതി, കയറ്റുമതി, കടത്ത്, കൈവശം വയ്ക്കൽ, സംഭരണം, വില്പന തുടങ്ങിയവ നിരോധിച്ചിട്ടുള്ള അബ്കാരി ആക്ടിലെ സെക്ഷൻ ഏത്?
പൊതു സ്ഥലത്ത് വെച്ച് മദ്യപിക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണ് . മേൽ നിയമത്തിലെ നിർവചനപ്രകാരം പൊതുസ്ഥലത്തിൽ ഉൾപ്പെടാത്തത് ഏതാണ് ?
ട്രാൻസ്പോർട്ട് നെ കുറിച്ച് പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ?
കുറ്റകൃത്യവും ആയി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തന്നെ മജിസ്ട്രേറ്റ് കൈക്കൊള്ളേണ്ട നടപടി ക്രമങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ഏത്?
അക്ബാരി ആക്ടിലെ മൊത്തം സെക്ഷനുകൾ ഉടെ എണ്ണം എത്രയാണ്?