സംക്ഷേപവേദാർത്ഥത്തിൽ വട്ടെഴുത്തിലെ Oരം എന്ന ലിപി ഉപയോഗിച്ചിരിക്കുന്നത് 'ഈ' എന്ന അക്ഷരത്തെ കുറിക്കാനാണ്.
പതിനഞ്ചാം നൂറ്റാണ്ടുവരെ മലയാളഭാഷയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ലിപിസമ്പ്രദായമാണ് വട്ടെഴുത്ത്.
ബ്രാഹ്മി ലിപിയിൽ നിന്നാണ് ഇത് രൂപം കൊണ്ടത്.
ദക്ഷിണേന്ത്യൻ ബ്രാഹ്മിയാണ് ഇതിന്റെ പ്രഭാവം.
തെക്കൻ മലയാണ്മ, തെക്കൻ മലയാളം, നാനംമോനം, മലയാണ്മ, മലയാം തമിഴ്, ചേര-പാണ്ഡ്യ എഴുത്ത്, രായസവടിവ്, ഗജവടിവ് എന്നെല്ലാം ഈ ലിപിക്ക് പേരുണ്ട്.
തമിഴ്‌നാട്ടിലും മലനാട്ടിലും വട്ടെഴുത്തു ശാസനങ്ങൾ ധാരാളമുണ്ട് .
ലഭ്യമായ ഏറ്റവും പഴയ വട്ടെഴുത്തുരേഖ എട്ടാം ശതകത്തിലെതാണ്.