App Logo

No.1 PSC Learning App

1M+ Downloads
കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം ?

A1989

B1991

C1990

D1992

Answer:

B. 1991

Read Explanation:

ഇന്ത്യയിൽ സമ്പൂർണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം. 1991 ഏപ്രിൽ 18 ന് കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടക്കുമ്പോൾ 90.86% ആണ് കേരളത്തിലെ സാക്ഷരത. പ്രഖ്യാപനം നടത്തിയത് ചേലക്കോടൻ ആയിഷയാണ്. 2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിന്റെ സാക്ഷരതാ ശതമാനം 93.91 ആണ്. കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല പത്തനംതിട്ട (96.33%). ഏറ്റവും കുറഞ്ഞ സാക്ഷരതയുള്ള ജില്ല പാലക്കാടും (88.49%) ആണ്. കോട്ടയവും ആലപ്പുഴയുമാണ് ഉയർന്ന സാക്ഷരതാ നിരക്കിൽ പത്തനംതിട്ടയ്ക്ക് തൊട്ടുപിന്നിലുള്ളത്.


Related Questions:

അടുത്തിടെ ഏത് സർവ്വകലാശാലയാണ് പത്മശ്രീ ജേതാവ് ചെറുവയൽ രാമന് "പ്രൊഫസർ ഓഫ് പ്രാക്റ്റീസ്" പദവി നൽകി ആദരിച്ചത് ?
6 മുതൽ 75 വരെയുള്ള പ്രായ വിഭാഗക്കാരിൽ സാക്ഷരത കൈവരിക്കുന്നതിനുള്ള KSLMA പദ്ധതി
'കുസാറ്റ് ' (CUSAT) ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
2023 ഫെബ്രുവരിയിൽ കേരളത്തിലാദ്യമായി സേവനവാകാശ നിയമം നടപ്പിലാക്കിയ സർവ്വകലാശാല ഏതാണ് ?
കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ഇ-ബുക്ക് പദ്ധതി നടപ്പിലാക്കുന്ന സ്‌കൂൾ ഏത് ?