A1994 ഏപ്രിൽ 23
B1994 മാർച്ച് 22
C1994 മെയ് 8
D1993 ഏപ്രിൽ 23
Answer:
A. 1994 ഏപ്രിൽ 23
Read Explanation:
കേരള പഞ്ചായത്ത് ആക്ട്
സംസ്ഥാന സര്‍ക്കാരുകള്‍ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന ബല്‍വന്ത്റായ് മേത്താ കമ്മിറ്റിയുടെയും ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായുള്ള ഭരണ പരിഷ്കാര കമ്മിറ്റിയുടെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഐക്യ കേരളത്തിനാകമാനം ബാധകമാകും വിധം 1960ലെ കേരള പഞ്ചായത്ത് ആക്ട് നിര്‍മ്മിച്ചു
1962ല്‍ നിലവില്‍ കേരള പഞ്ചായത്ത് ആക്ട് വരികയും ചെയ്തു.
ഈ നിയമപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപ്രദേശങ്ങളെയും ഉള്‍പ്പെടുത്തി കൊണ്ട് 922 ഗ്രാമപഞ്ചായത്തുകള്‍ രൂപവല്‍കരിച്ചു.
കേരള പഞ്ചായത്തീരാജ് ആക്ട്
1970 ലെ ജില്ലാഭരണ നിയമവും 1960ലെ കേരള പഞ്ചായത്ത് ആക്ടും ഏകോപിപ്പിച്ച് കേരള പഞ്ചായത്തീരാജ് ആക്ട് 1994ൽ നിലവിൽ വന്നു
ആസൂത്രിത ഗ്രാമവികസനത്തിനും തദ്ദേശഭരണ കാര്യങ്ങളില്‍ വര്‍ദ്ധിച്ച തോതിലുള്ള ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും ഉദ്ദേശിച്ചു കൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ 73-ാം ഭേദഗതി പ്രകാരം നിര്‍മ്മിക്കപ്പെട്ടതാണ് 1994ലെ കേരള പഞ്ചായത്ത് രാജ് നിയമം.
കെ,കരുണാകരനായിരുന്നു ഈ നിയമം പാസാക്കപ്പെടുമ്പോൾ കേരള മുഖ്യമന്ത്രി
ഈ നിയമത്തിന് 1995ല്‍ ചില ഭേദഗതികള്‍ വരുത്തുകയുണ്ടായി.
1995 ഒക്ടോബർ 2 ന് തിരഞ്ഞെടുപ്പിന് ശേഷം നിയമപ്രകാരമുള്ള പുതിയ ഭരണ സമിതികൾ അധികാരം ഏറ്റെടുത്തു