Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി നിലവിൽ വന്ന വർഷം?

A2010 മെയ് 5

B2012 മെയ് 5

C2015 മെയ് 15

D2015 മെയ് 25

Answer:

D. 2015 മെയ് 25

Read Explanation:

കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി

  • കേരളത്തിലെ തണ്ണീര്‍ത്തടങ്ങളുടെ സമഗ്ര സംരക്ഷണ, പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരു സ്വയം ഭരണ അതോറിറ്റിയായി 2015 മെയ് 25ന് നിലവില്‍ വന്നു.
  • 2010 ലെ തണ്ണീര്‍ത്തട (സംരക്ഷണവും പരിപാലനവും) ചട്ടം സെക്ഷന്‍ 5 പ്രകാരമാണ് കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി രൂപീകൃതമായത്.
  • തിരുവിതാംകൂര്‍ കൊച്ചി ചാരിറ്റബില്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം 2016 ല്‍ ഇത് ഒരു സ്വയം ഭരണ അതോറിറ്റിയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
  • സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രി ചെയര്‍പേഴ്‌സനായും, ചീഫ് സെക്രട്ടറി വൈസ് ചെയര്‍പേഴ്‌സനായും, ഡയറക്ടര്‍ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് മെമ്പര്‍ സെക്രട്ടറിയുമായി ചുമതല വഹിക്കുന്നു.

കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍

  • കേരളത്തിലെ പ്രധാന തണ്ണീര്‍ത്തടങ്ങളുടെ ജൈവ വൈവിധ്യവും പരിസ്ഥിതിയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
  • തണ്ണീര്‍ത്തടങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികള്‍ നിയന്ത്രിക്കുകയും/ തടയുകയും ചെയ്യുക.
  • സമഗ്ര വികസനത്തിനു വേണ്ടിയുള പദ്ധതി/പോളിസി രൂപ രേഖ തയ്യാറാക്കുക.
  • പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തുക.
  • തണ്ണീര്‍ത്തടവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നടത്തുന്നതിനു വേണ്ട മേല്‍ നോട്ടം വഹിക്കുക.
  • തണ്ണീര്‍ത്തടങ്ങളുടെ വികസനത്തിനായി ദേശീയ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക.
  • ജല ഗുണ നിലവാരം ഉറപ്പാക്കുക തണ്ണീര്‍ത്തട പരിസ്ഥിതി ശോഷണം തടയുക.
  • പുതിയ തണ്ണീര്‍ത്തടങ്ങള്‍ നോട്ടിഫൈ ചെയ്യുന്നതിനായി സര്‍ക്കാരിനെ സഹായിക്കുക.
  • തണ്ണീര്‍ത്തടങ്ങളുടെ അതിര്‍ത്തി, വൃഷ്ടി പ്രദേശം എന്നിവ സംബന്ധിച്ച തര്‍ക്കം പരിഹരിക്കുക.
  • തണ്ണീര്‍ത്തട പരിപാലനവുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുക

Related Questions:

റോഡപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ കേരള സർക്കാർ തുടങ്ങിയ പദ്ധതി ?
കുട്ടികളിലെ പഠന, സ്വഭാവ, പെരുമാറ്റ വ്യതിയാന നിവാരണത്തിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
ഒരു വർഷം കൊണ്ട് മൂന്ന് ലക്ഷം സ്ത്രീകൾക്ക് ഉപജീവന മാർഗം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പരിപാടി ഏത് ?
വിമുക്തി മിഷൻ എക്സൈസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ആവിഷ്കരിച്ച പുതിയ ആശയം ഏത് ?
ആശുപത്രികളിലെ ലാബ് സംവിധാനത്തിൻ്റെ നവീകരണം ലക്ഷ്യമിട്ട് കേരളത്തിൽ ആരംഭിച്ച പദ്ധതി ?