Challenger App

No.1 PSC Learning App

1M+ Downloads
കെ ഫോൺ ഭാഗ്യ ചിഹ്നം

Aഒപ്റ്റി

Bഫിബോ

Cകണക്റ്റി

Dടെക്നോ

Answer:

B. ഫിബോ

Read Explanation:

  • സംസ്ഥാനത്തെ എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച ഒരു പദ്ധതിയാണ് കെ-ഫോൺ (Kerala Fibre Optic Network).

  • ഈ പദ്ധതിയിലൂടെ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലേക്കും സർക്കാർ ഓഫീസുകളിലേക്കും എത്തിക്കുന്നു.

പ്രധാന ലക്ഷ്യങ്ങൾ:

  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ നൽകുക.

  • സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുക.

  • സ്വകാര്യ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് (ISPs) അടിസ്ഥാന സൗകര്യം ഒരുക്കുക, അതുവഴി ഇന്റർനെറ്റ് സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക.

  • കെ-ഫോൺ പദ്ധതി കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെയും (KSITIL) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെയും (KSEB) സംയുക്ത സംരംഭമാണ്.

  • കെ ഫോൺ ഭാഗ്യ ചിഹ്നം - ഫിബോ ( കെ ഫോൺ ടി ഷർട്ട് അണിഞ്ഞ കടുവ)

  • കെ ഫോൺ മാനേജിങ് ഡയറക്ടർ- ഡോ. സന്തോഷ് ബാബു


Related Questions:

ഇന്ത്യയിൽ സിവിൽ സർവീസ് ദിനം ആചരിക്കുന്നത് എന്ന്
ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മീഷന്റെ രൂപീകരണത്തിന് കാരണമായ കമ്മിറ്റി?
സംസ്ഥാനത്തിന്റെ വികസന നയം രൂപപ്പെടുത്തുന്നതിനായി ധനകാര്യവകുപ്പ് സംഘടിപ്പിക്കുന്ന ' വിഷൻ 2031 ' സെമിനാറിന് വേദിയാകുന്നത്?

കേരള ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സിൽ പോളിസി 2018ൻ്റെ ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. വ്യാവസായിക വളർച്ചയിലൂടെ സുസ്ഥിരമായ വികസനത്തിന് വ്യക്തികളെ ശാക്തീകരിക്കുകയും തൊഴിൽ സൃഷ്ടിക്കുകയും ചെയ്യുക. 
  2. റെഗുലേറ്ററി നടപടിക്രമങ്ങൾ ലളിതമാക്കുകയും പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് സമയബന്ധിതമായ അംഗീകാരങ്ങളും അനുമതികളും നൽകുകയും ചെയ്യുക
  3. നിലവിലുളള വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും അവ കൂടുതൽ കാര്യ ക്ഷമമാക്കുകയും ചെയ്യുക . 
  4. പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റ് ഉൽപ്പാദന യൂണിറ്റുകൾക്കും അവരുടെ നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സൗകര്യമൊരുക്കുക
    റവന്യൂ ജില്ലാതലത്തിൽ വിദ്യാഭ്യാസ പരിശീലന ഗവേഷണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സർക്കാർ സ്ഥാപനം?