Question:

'മജീദ്','സുഹറ' എന്നത് ഏത് കൃതിയിലെ കഥാപാത്രമാണ്?

Aബാല്യകാല സഖി

Bഓടയിൽ നിന്ന്

Cആനക്കാരൻ

Dമഷി

Answer:

A. ബാല്യകാല സഖി

Explanation:

  • വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു നോവലാണ് 'ബാല്യകാല സഖി '
  • ബഷീർ 'ബേപ്പൂർ സുൽത്താൻ 'എന്ന അപരനാമത്തിൽ അറിയപ്പെടുന്നു 
  • കൃതികൾ -പ്രേമലേഖനം ,ആനവാരിയും പൊൻകുരിശും ,മതിലുകൾ ,ഭൂമിയുടെ അവകാശികൾ ,ശബ്‌ദങ്ങൾ ,സ്ഥലത്തെ പ്രധാന ദിവ്യൻ ,ജന്മദിനം ,വിശപ്പ് ,ജീവിതനിഴൽപാടുകൾ ,മന്ത്രികപ്പൂച്ച ,നേരും നുണയും ,ആനപ്പൂട 

Related Questions:

 ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന /പ്രസ്താവനകൾ ഏവ? 

1.  കേരളവാത്മീകി എന്നറിയപ്പെടുന്നത് വള്ളത്തോൾ നാരായണമേനോൻ ആണ് . 

2. ഭാരത സ്ത്രീത്വത്തിന്റെ മഹത്വത്തെ വിശദീകരിക്കുന്ന ഉള്ളൂരിന്റെ കൃതിയാണ് ചിത്രശാല.

3.  ഉജ്വലശബ്ദാഢ്യൻ എന്നറിയപ്പെടുന്ന കവിയാണ് ഉള്ളൂർ,. 

4.  നവോത്ഥാനത്തിന്റെ കവി എന്നറിയപ്പെടുന്നത് വള്ളത്തോൾനാരായണമേനോൻ ആണ്

' കുന്ദൻ ' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

എം ടി വാസുദേവൻ നായർ രചിച്ച "പള്ളിവാളും കാൽ ചിലമ്പും" എന്ന കഥ സിനിമയായി. ആ സിനിമയുടെ പേര് എന്ത്?

"അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?

ഋഗ്വേദം മലയാളത്തിലേക്ക് ആദ്യമായി തർജ്ജമ ചെയ്ത കവി ആരാണ്?