App Logo

No.1 PSC Learning App

1M+ Downloads

കേരള പോലീസ് ആക്ടുമായി ബന്ധപ്പെട്ട് ശരിയായവ യോജിപ്പിക്കുക

പോലീസിനും പൊതുജനങ്ങൾക്കും ഓഡിയോ, വീഡിയോ അല്ലെങ്കിൽ ഇലക്ട്രോണിക് റിക്കാർഡുകൾ സൂക്ഷിച്ചു വയ്ക്കാവുന്നതാ ണെന്ന് നിഷ്കർഷിക്കുന്ന വകുപ്പ് സെക്ഷൻ 38
കാണാതായ ആളുകളെ കണ്ടു പിടിക്കാൻ പോലീസ് ശ്രമിക്കണമെന്ന് അനുശാസിക്കുന്ന വകുപ്പ് സെക്ഷൻ 4
കുറ്റകൃത്യം തടയുന്നതിന് പോലീസ് ഇടപെടേണ്ടതാണെന്ന് പരാമർശിക്കുന്ന വകുപ്പ്. സെക്ഷൻ 33
പോലീസിൻ്റെ ചുമതലകൾ സെക്ഷൻ 57

AA-1, B-4, C-3, D-2

BA-3, B-2, C-1, D-4

CA-3, B-4, C-1, D-2

DA-3, B-4, C-2, D-1

Answer:

C. A-3, B-4, C-1, D-2

Read Explanation:

കേരള പോലീസ് ആക്ട് സെക്ഷൻ 4 പ്രകാരം പോലീസിൻ്റെ  പ്രധാന ചുമതലകൾ

  • പൊതുസുരക്ഷ ഉറപ്പാക്കുന്ന ക്രമീകരണങ്ങൾ പ്രോത്സാഹിപ്പിക്കുകയും കാത്തു സൂക്ഷിക്കു കയും പൊതു സമാധാനം നിലനിർത്തുകയും ചെയ്യുക.
  • അപായങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും പൊതുജനത്തെ സംരക്ഷിക്കുക.
  • റോഡുകൾ, റെയിൽവേ, പാലങ്ങൾ, മർമ്മ പ്രധാനമായ നിർമ്മിതികൾ, സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ പൊതുസ്വത്തുക്കളും സംരക്ഷിക്കുക.
  • നിയമപരമായ അധികാരങ്ങൾ പരമാവധി ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ തടയുകയും കുറച്ചു കൊണ്ടുവരികയും ചെയ്യുക.
  • കുറ്റകൃത്യങ്ങളെക്കുറിച്ച് നിയമാനുസരണം അന്വേഷണം നടത്തി കുറ്റവാളികളെ യഥാവിധിയുള്ള നിയമനടപടികൾക്ക് വിധേയമാക്കുക .
  • എല്ലാ പൊതുസ്ഥലങ്ങളിലും ട്രാഫിക് നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുക.
  • കുറ്റകൃത്യങ്ങളായി പരിണമിച്ചേക്കാവുന്ന തർക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കു വാനും പരിഹരിക്കുവാനും ശ്രമിക്കുക
  • പ്രകൃതിദത്തമോ അല്ലാത്തതോ ആയ ദുരന്തമോ, അത്യാഹിതമോ, അപകടമോ ഉണ്ടാകുമ്പോൾ അടിയന്തരമായി ഇടപെടു കയും ക്ലേശം അനുഭവിക്കുന്ന ആളുകൾക്ക് ഉചിതമായ എല്ലാ സഹായവും നൽകുക.
  • പോലീസിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും രാഷ്ട്രത്തിൻ്റെ  സുരക്ഷക്കും സഹായകരമായ വിവരങ്ങൾ സമാഹരിക്കുകയും പരിശോധിക്കു കയും ആവശ്യമെങ്കിൽ അവ പ്രചരിപ്പിക്കു കയും ചെയ്യുക.
  • കസ്റ്റഡിയിലുള്ള എല്ലാ ആളുകൾക്കും നിയമാനുസരണമുള്ള സംരക്ഷണവും സുരക്ഷിത ത്വവും ഉറപ്പുവരുത്തുക.
  • യോഗ്യരായ അധികാരസ്ഥാനങ്ങളുടെയും മേലുദ്യോഗസ്ഥരുടെയും നിയമാനുസൃതമായ എല്ലാ ഉത്തരവുകളും അനുസരിക്കുകയും നിയമാനുസൃതമായി നടപ്പിലാക്കുകയും ചെയ്യുക.
  • പോലീസ് സേനയുടെ ആന്തരിക അച്ചടക്കം പാലിക്കുകയും നിലനിർത്തുകയും ചെയ്യുക.
  • ജനങ്ങൾക്കിടയിൽ പൊതുവായി സുരക്ഷിതത്വ ബോധം ഉറപ്പുവരുത്തുക.

 


Related Questions:

കുറ്റകൃത്യം കാരണമുണ്ടാകുന്ന ശേഷം എങ്ങനെ സുഖപ്പെടുത്താം എന്നതിനെ കേന്ദ്രീകരിക്കുന്നത്?
Which of the following are major cyber crimes?
കുട്ടികളുടെ പരാതികൾക്ക് പരിഹാരം കാണാനുള്ള കേരളാ പോലീസ് പദ്ധതി ഏത് ?
കുറ്റകൃത്യത്തിന്റെ വ്യാഖ്യാനം എന്താണ് ?
കുറ്റം' എന്നതിനെ, ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലൂടെ ഭരണകുടം നിർവചിക്കകയും രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വാദിക്കുന്ന സിദ്ധാന്തം?