Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഗുഡ്സ് വാഹനങ്ങൾക്ക് അസാധാരണമായ സാഹചര്യങ്ങളിൽ ടെമ്പററി പെർമിറ്റ് നൽകാവുന്ന പരമാവധി കാലാവധി :

Aഒരു മാസം

Bമൂന്ന് മാസം

Cആറ് മാസം

Dഒരു വർഷം

Answer:

D. ഒരു വർഷം

Read Explanation:

ടെമ്പററി പെർമിറ്റ്:

  • ഒരു ട്രാൻസ്പോർട്ട് വാഹനം താത്ക്കാലികമായി ഉപയോഗിക്കുന്നതിന്, പരിമിത കാലത്തേക്ക് നൽകുന്ന പെർമിറ്റാണ്, ടെമ്പററി പെർമിറ്റ്.
  • താത്കാലിക പെർമിറ്റ് അനുവദിക്കുന്ന, 1988-ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിന്റെ വകുപ്പ് : സെക്ഷൻ 87
  • താത്കാലിക പെർമിറ്റ് നല്കുന്നത്, STA (State Transport Authority) ആണ്.
  • താത്കാലിക പെർമിറ്റിന്, അപേക്ഷ നൽകേണ്ടത്, P. TEMP ഫോമിലാണ്.   

ടെമ്പററി പെർമിറ്റിന്റെ കാലാവധി:

  • ടെമ്പററി പെർമിറ്റിന്റെ പരമാവധി കാലാവധി : 4 മാസം
  • ചില പ്രത്യേക സാഹചര്യങ്ങളിൽ ചരക്ക് വാഹനങ്ങളുടെ ടെമ്പററി പെർമിറ്റ്, 4 മാസത്തിൽ കൂടുതൽ കാലാവധിയിൽ നൽകാറുണ്ട്. എന്നാൽ ഇത് 1 വർഷത്തിൽ കൂടാറില്ല

Related Questions:

ഒരു മോട്ടോർ വാഹനം ഉപയോഗിക്കേണ്ട റൂട്ട്, പ്രദേശം. ഉദ്ദേശ്യം സംബന്ധിച്ച ആധികാരിക രേഖ :
ഒരു പ്രദേശത്തെ ലൈസൻസിംഗ് അതോറിറ്റി ആയി നിയമിച്ചിരിക്കുന്നത് ആരെയാണ് ?
താഴെപ്പറയുന്നവയിൽ പബ്ലിക് സർവീസ് വാഹനം അല്ലാത്തതേത് ?
താഴെപ്പറയുന്ന ഏത് വാഹനത്തിനാണ് പെർമിറ്റിന്റെ ആവശ്യകത ഇല്ലാത്തത് ?
പബ്ലിക് സർവ്വീസ് വാഹനത്തിന്റെ നിർവ്വചനത്തിൽ ഉൾപ്പെടുന്ന വാഹനം :