Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അമ്മമാർ കുട്ടികളെ സ്നേഹിക്കുന്നു - ഈ വാക്യത്തിൽ 'അമ്മമാർ' എന്ന പദം ഏത് വിഭാഗത്തിൽ പെടുന്നു ?

Aബഹുവചനം

Bഅലിംഗ ബഹുവചനം

Cഏകവചനം

Dസലിംഗ ബഹുവചനം

Answer:

D. സലിംഗ ബഹുവചനം

Read Explanation:

  • ബഹുവചനം - ഒന്നിലധികം എണ്ണത്തെ കുറിക്കുന്നതാണ് ബഹുവചനം

  • ഏകവചനം - ഒന്നിനെ കാണിക്കുന്ന നാമരൂപത്തിന് ഏകവചനം എന്ന് പറയുന്നു

  • സലിംഗ ബഹുചനം:- സ്ത്രീ, പുരുഷ, നപുംസക ലിംഗങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ മാത്രം ബഹുത്വം കാണിക്കുന്നത് സലിംഗബഹുവചനം (ആൺ പെൺ വ്യത്യാസം തിരിച്ചറിയാൻ പറ്റുന്ന ബഹുവചനം). മാർ, കൾ എന്നീ പ്രത്യയങ്ങൾ സലിംഗ ബഹുവചനത്തിന് പ്രയോഗിക്കുന്നു.

    ഉദാ : വിദ്വാൻ - വിദ്വാൻമാർ, കൊതിച്ചി - കൊതിച്ചികൾ

  • അലിംഗ ബഹുവചനം - സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സ്ത്രീകളെയും പുരുഷന്മാരെയും ഉൾപ്പെടുത്തിയുള്ള ബഹുവചനത്തിന് അലിംഗബഹുവചനം എന്നു പറയുന്നു

    കുട്ടികൾ അലിംഗ ബഹുവചനത്തിന് ഉദാഹരണമാണ്

    മടിയർ, ജനങ്ങൾ, അദ്ധ്യാപകർ ഇവയൊക്കെ അലിംഗ ബഹുവചനമാണ്


Related Questions:

'കാലുകൾ രണ്ട് തവണ കഴുകി' അടിവരയിട്ട പദം ഏത്?

സ്വാമികൾ എന്നത് പൂജകബഹുവചനമാണെങ്കിൽ താഴെ കൊടുത്തവയിൽ ഏതെല്ലാമാണ്

യോജിക്കുന്നത്?

1.ഒന്നിലേറെ ആളുകളെ കാണിയ്ക്കുന്നു

2.ബഹുത്വത്തെ കാണിയ്ക്കുന്നില്ല

3.പൂജകത്വം സൂചിപ്പിക്കുന്ന ഏകവചനമാണ്

4. ബഹുവചനമാണ്

താഴെ തന്നിരിക്കുന്നതിൽ ബഹുവചനത്തിന് ഉദാഹരണം
താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചനമല്ലാത്തത് ഏത്?
താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത് ?