App Logo

No.1 PSC Learning App

1M+ Downloads
'നയി താലിം' ആര് വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതിയാണ്?

Aനെഹ്റു

Bഡോ. രാജേന്ദ്രപ്രസാദ്

Cഗാന്ധിജി

Dമൗലാന അബ്ദുൾ കലാം ആസാദ്

Answer:

C. ഗാന്ധിജി

Read Explanation:

നയി താലിം (Nai Talim)

  • വിദ്യാഭ്യാസവും ജോലിയും വെവ്വേറെയല്ലെന്ന് പ്രസ്താവിക്കുന്ന ഒരു തത്വമാണ് ‘നയി താലിം’ അഥവാ അടിസ്ഥാന വിദ്യാഭ്യാസം.
  • ഈ അധ്യാപനശാസ്ത്രത്തെ അടിസ്ഥാനമാക്കി മഹാത്മാഗാന്ധി ഇതേ പേരിൽ ഒരു വിദ്യാഭ്യാസ പാഠ്യപദ്ധതി പ്രോത്സാഹിപ്പിച്ചു.
  • ഉൽപ്പാദനകരമായ ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെടുത്തി വേണം  വിദ്യഭ്യാസം നൽകാൻ എന്നു ഗാന്ധിജി നിർദേഷിച്ചു.
  • എട്ടു മുതൽ പതിനാലുവയസ്സുവരെയുളള കു‌ട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യഭ്യാസം അവരുടെ മാതൃഭാഷയിൽ നൽകുക എന്നതും ഇതിൻറെ ഭാഗമാണ്.
  •  'എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം'എന്നാണ് ‘നയി താലിം’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.
  • INC യുടെ 1937-ലെ വാർദ്ധാ സമ്മേളനം ഈ പദ്ധതിയെക്കുറിച്ച് പഠിക്കാനായി ഡോ.സാക്കീർ ഹുസൈന്റെ നേതൃത്ത്യത്തിൽ ഒരു കമ്മറ്റിയെ നിയമിച്ചിരുന്നു.

 


Related Questions:

ഇന്ത്യയുടെ ആണവ നയത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?

  1. 1995 ൽ NPT അനിശ്ചിതമായ ദീർഘിപ്പിക്കുന്നതിനെ ഇന്ത്യ എതിർക്കുകയും സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടി (Comprehensive Test Ban Treaty) ഒപ്പു വെയ്ക്കാൻ വിസമ്മതിച്ചു.
  2. ഇന്ത്യൻ ദേശരക്ഷയ്ക്കായി മാത്രം ആണവായുധങ്ങൾ' എന്നതാണ് ഇന്ത്യയുടെ നയം
  3. ഒരു കാരണവശാലും ആണവായുധങ്ങൾ ഇന്ത്യ ആദ്യം പ്രയോഗിക്കില്ല എന്ന തത്വം സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്.
    Full form of CSIR :
    'HEERA' എന്നതിന്റെ പൂർണ്ണ രൂപം?
    അടൽ ബിഹാരി വാജപേയ് സർക്കാർ ഡി.പി.ഇ. പി. ക്ക് പകരം സർവ്വശിക്ഷാ അഭിയാൻ എന്ന പദ്ധതി ആരംഭിച്ച വർഷം?
    Full form of NRSA: