Challenger App

No.1 PSC Learning App

1M+ Downloads
ബംഗാളിലെ കർഷകർ നടത്തിയ സന്യാസി കലാപം പ്രമേയമാക്കി രചിച്ച നോവലുകളിൽ ശ്രദ്ധേയം

Aനീൽ ദർപ്പൺ

Bആനന്ദമഠം

Cഗോദാൻ

Dഗീതാഞ്ജലി

Answer:

B. ആനന്ദമഠം

Read Explanation:

സന്യാസി ലഹള

  • 1770 - ലെ ബംഗാൾ ക്ഷാമം ഉൽപാദനത്തിൽ കുറവുണ്ടാക്കുകയും പല ജമീന്ദാർമാർക്ക് നികുതി അടയ്ക്കാൻ കഴിയാതെ വരികയും ചെയ്തു
  • അതുകൊണ്ട് ജമീന്ദാർമാരിൽ പലരുടെയും ഭൂമി കണ്ടുകെട്ടുകയും ചെയ്തു .
  • കൂടാതെ സന്യാസിമാരെയും ഫക്കീർമാരെയും ബ്രിട്ടീഷുകാർ കൊള്ളക്കാരായി കണക്കാക്കി നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
  • ഇത് 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആരംഭിച്ച് അരനൂറ്റാണ്ടോളം തുടർന്ന കലാപത്തിന് കാരണമായി .
  • ഭബാനി പഥക് , ദേവി ചൗധുറാണി എന്നിവരായിരുന്നു കലാപം നയിച്ചത്. 
  • ബങ്കിം ചന്ദ്ര ചാറ്റർജി ' ആനന്ദമഠം ' എന്ന കൃതി രചിച്ചത് സന്യാസി ലഹളയെ അടിസ്ഥാനമാക്കിയാണ് 
  • ബംഗാൾ , ബിഹാർ , ഒഡീഷ എന്നി പ്രദേശങ്ങളിലായാണ് ലഹള നടന്നത് 

Related Questions:

ദേശീയസമരകാലത്തെ പ്രധാനപത്രങ്ങളായിരുന്ന 'ന്യൂ ഇന്ത്യ, കോമൺവീൽ' എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
ഇംഗ്ലീഷ് വിദ്യാഭാസത്തിലൂടെ ഇന്ത്യൻ ജനത സ്വാംശീകരിച്ച പ്രധാന ആശയം എന്ത് ?
ജാതിവ്യവസ്ഥ, അനാചാരങ്ങൾ എന്നിവയെ എതിർക്കുകയൂം സ്വാതന്ത്ര്യം, സമത്വം, സ്വാതന്ത്ര്യചിന്ത എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏതായിരുന്നു ?
ഭാരത് മാത എന്ന ചിത്രം ആരുടേതാണ് ?
ഇന്ത്യൻ അസോസിയേഷൻ രൂപപീകൃതമായത് എന്ന് ?