App Logo

No.1 PSC Learning App

1M+ Downloads
  1. ഉപ്പുവെള്ളത്തിൽ ലീനം ഖരാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത് 
  2.  ഉപ്പുവെള്ളത്തിൽ ലായകവും ലായനിയും ദ്രവകാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത് 

തന്നിരിക്കുന്നതിൽ ശരിയല്ലാത്ത പ്രസ്താവനകൾ ഏതൊക്കെയാണ് ? 

A1 , 2

B1 മാത്രം

C2 മാത്രം

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Read Explanation:

  • ലായനികൾ - രണ്ടോ അതിലധികമോ ഘടക പദാർത്ഥങ്ങൾ ചേർന്ന ഏകാത്മക മിശ്രിതങ്ങൾ 

  • ഏകാത്മക മിശ്രിതങ്ങൾ - ഘടകാനുപാതവും ഗുണധർമ്മങ്ങളും ഏക സമാനമായ മിശ്രിതം 

  • ലായകം ( solvent ) - ഒരു ലായനിയിൽ ഒരു പദാർത്ഥത്തെ ലയിപ്പിക്കുന്ന വസ്തു . ലായകമാണ് ലായനിയുടെ ഭൌതികാവസ്ഥ നിർണയിക്കുന്നത് 

  • ലീനം ( solute ) - ഒരു ലായനിയിൽ ലയിച്ചു ചേരുന്ന പദാർത്ഥം 

  • ലീനവും ലായകവും ചേർന്നാണ് ഒരു ലായനി ഉണ്ടാകുന്നത് 

  • ഉപ്പുവെള്ളത്തിൽ ലീനം ഖരാവസ്ഥയിലും ലായകവും ലായനിയും ദ്രവകാവസ്ഥയിലും ആണുള്ളത്
  • ഉപ്പുവെള്ളത്തിലെ ലീനം - ഉപ്പ് 
  • ലായകം - ജലം 

Related Questions:

ഭക്ഷ്യപദാർത്ഥങ്ങളിൽ ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?
ഒരു സസ്പെൻഷൻ മിശ്രിതം നന്നായി ഇളക്കിയിട്ട് ശക്തമായ പ്രകാശ ബീം കടത്തി വിട്ടാൽ എന്ത് സംഭവിക്കും ?
ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലല്ല ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ _____ എന്ന് വിളിക്കുന്നു .
ഒരു നിശ്ചിത ലായനിയെ ദശലക്ഷം ഭാഗങ്ങൾ ആക്കിയാൽ അതിൽ എത്ര ഭാഗമാണ് ലീനം എന്ന് സൂചിപ്പിക്കുന്ന അളവാണ് ?
ഭക്ഷ്യപദാർത്ഥങ്ങളിൽ പുളി രുചി നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?