App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്ന രണ്ടു പ്രസ്താവനകളെ അടിസ്ഥാനമാക്കി ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

പ്രസ്താവന 1: സ്റ്റീൽ ഒരു ലോഹമാണ്  

 പ്രസ്താവന 2 : സ്റ്റെയിൻലെസ്  സ്റ്റീൽ ഒരു ലോഹസങ്കരമാണ്

A1 ശരിയും 2 തെറ്റുമാണ്

B1 തെറ്റും 2 ശരിയുമാണ്

C1 ,2 ഉം തെറ്റാണ്

D1 ,2 ഉം ശരിയാണ്

Answer:

B. 1 തെറ്റും 2 ശരിയുമാണ്

Read Explanation:

  • സ്റ്റീൽ (ഉരുക്ക്) ഒരു ലോഹമല്ല, അതൊരു ലോഹസങ്കരമാണ് (alloy). ഇരുമ്പ് (Iron) കാർബൺ (Carbon) എന്നിവയുടെ ഒരു സങ്കരമാണിത്. മറ്റ് മൂലകങ്ങളും ഇതിൽ ചേർക്കാറുണ്ട്.

  • സ്റ്റെയിൻലെസ് സ്റ്റീൽ (Stainless steel) ഒരു ലോഹസങ്കരമാണ്. ഇരുമ്പ്, കാർബൺ എന്നിവ കൂടാതെ ക്രോമിയം (Chromium), നിക്കൽ (Nickel) തുടങ്ങിയ മൂലകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ക്രോമിയത്തിന്റെ സാന്നിധ്യം തുരുമ്പ് പിടിക്കുന്നത് തടയാൻ സഹായിക്കുന്നു.

  • ഒന്നും അതിലധികമോ ലോഹങ്ങൾ ചേർത്ത സ്റ്റീൽ ആണ്- അലോയ് സ്റ്റീൽ

  • സ്റ്റെയിൻലെസ് സ്റ്റീൽ : ഇരുമ്പ്, ക്രോമിയം,(18%) നിക്കൽ(8%)  

  •  നിക്കൽ സ്റ്റീൽ :  ഇരുമ്പ് ,നിക്കൽ, (3.5%)


Related Questions:

ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള ലോഹം ഏത്?
അലുമിനിയത്തിന്റെ അയിര് :
ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ?
പ്രതിഫലിപ്പിക്കുന്ന ദൂരദർശിനി ൽ ഉപയോഗിക്കുന്ന ലോഹം ഏത് ?
'ബോക്സൈറ്റ് ' എന്നത് ഏത് ലോഹത്തിന്റെ അയിരാണ്?