App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.സാൽമൊണല്ല ടൈഫി എന്ന ബാക്ടീരിയയാണ് ടൈഫോയ്ഡ് രോഗം ഉണ്ടാക്കുന്നത്.

2.ടൈഫോയ്ഡ് പകരുന്നത് മലിന ജലത്തിലൂടെയും ആഹാരത്തിലൂടെയും ആണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

സാൽമോണല്ല ടൈഫി (Salmonella Typhi ) എന്ന ബാക്ടീരിയ അണുബാധയെ തുടർന്നാണ് ടൈഫോയ്ഡ് ഉണ്ടാകുന്നത്. ക്ഷീണം, വയറുവേദന , ക്രമേണ വർദ്ധിച്ചുവരുന്ന പനി , തലവേദന , വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി ടൈഫോയ്ഡ് പകർത്തുന്ന ബാക്ടീരിയയായ സാൽമോണല്ല ടൈഫി വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. രോഗവാഹകരുടെ മലത്തിൽ ഈ ബാക്ടീരിയ ധാരാളമായി കാണപ്പെടുന്നു. വെള്ളത്തിലും മറ്റും സാൽമോണല്ല ടൈഫിയുടെ സാന്നിധ്യം ഉണ്ടാകാൻ ഇത് ഇടയാക്കുന്നു. ഭക്ഷണ സാധനങ്ങളിൽ വന്നിരിക്കുന്ന ഈച്ചയിലൂടെയും അസുഖം വ്യാപിക്കും.


Related Questions:

ലെപ്രോമിൻ ടെസ്റ്റ് നടത്തുന്നത് ഇവയിൽ ഏത് രോഗനിർണയത്തിന് ആണ് ?
ചില പ്രത്യേക സ്ഥലത്തോ, പ്രത്യേക വർഗ്ഗം ആൾക്കാരിലോ ചില രോഗങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ മാത്രം കാണപ്പെടുന്നതിന് പറയുന്ന പേരാണ്
താഴെ തന്നിരിക്കുന്നവയിൽ വായുവിൽ കൂടി പകരുന്ന രോഗം ഏത് ?

ശരിയായ പ്രസ്താവന ഏത് ?

1.പോളിയോ രോഗം ജലത്തിലൂടെ പകരുന്നു.

2.പോളിയോ മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയെ ബാധിക്കുന്നു.

മന്ത് രോഗം ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വ്യാപിപ്പിക്കുന്ന ജീവി