App Logo

No.1 PSC Learning App

1M+ Downloads

ഫുട്ബോൾ ഇതിഹാസം പെലെയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.'കറുത്ത മുത്ത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫുട്ബോൾ താരം.

2.1999ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 'അത്ലറ്റ് ഓഫ് ദ സെഞ്ചുറി' പുരസ്കാരം നേടി.

3.'ദി ഓട്ടോബയോഗ്രഫി' ആണ് പെലെയുട ആത്മകഥ.

A1,3

B2,3

C1,2

D1,2,3

Answer:

D. 1,2,3

Read Explanation:

♦ 'പെലെ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഡ്സൺ അരാഞ്ചസ്‌ ഡോ നാസിമെന്റോ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ്‌. ♦ആയിരത്തിലേറെ ഗോളുകൾ സ്വന്തം പേരിൽക്കുറിച്ച പെലെ, ' കറുത്തമുത്ത് ' എന്നറിയപ്പെടുന്നു. ♦മൂന്നു തവണ ബ്രസീലിന്‌ ലോകകപ്പ്‌ നേടിക്കൊടുത്ത പെലെ 1999ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 'അത്ലറ്റ് ഓഫ് ദ സെഞ്ചുറി' പുരസ്കാരം നേടി. ♦2006ൽ പ്രസിദ്ധീകരിക്കപ്പെട്ട 'ദി ഓട്ടോബയോഗ്രഫി' ആണ് പെലെയുട ആത്മകഥ.


Related Questions:

2021ലെ വിമ്പിൾഡൻ വനിത സിംഗിൾസ് കിരീടം നേടിയതാര് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇന്ത്യയിലെ ഔദ്യോഗിക ക്രിക്കറ്റ് നയിക്കുന്ന ഭരണസ്ഥാപനമാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.സി.സി.ഐ എന്നറിയപ്പെടുന്ന ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ
  2. 1928 ലാണ് ബി.സി.സി.ഐ നിലവിൽ വന്നത്
  3. ബി.സി.സി.ഐ യുടെ പ്രഥമ പ്രസിഡൻ്റ് ഗ്രാന്റ് ഗോവൻ ആയിരുന്നു

    താഴെ തന്നിരിക്കുന്നവയിൽ ചെസ്സുമായി ബന്ധപ്പെട്ട പദങ്ങൾ ഏതെല്ലാം ആണ് ?

    1. ബിഷപ്പ്
    2. റൂക്ക്
    3. ചെക്ക് മേറ്റ്
    4. ബുൾസ് ഐ
      2021-ലെ അന്തരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ലോക കപ്പിന്റെ വേദി ?
      ഭുട്ടാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?