App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.സാമ്പത്തികവികസനം കണക്കാക്കാനും വിലയിരുത്താനും പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള സൂചികകളെ വികസന സൂചികകൾ എന്ന് വിളിക്കുന്നു.

2. പ്രതിശീര്‍ഷ വരുമാനം, ഭൗതികജീവിതഗുണനിലവാരസൂചിക, മാനവവികസന സൂചിക,മാനവ സന്തോഷ സൂചിക എന്നിവയെല്ലാം വളരെ പ്രചാരത്തിലുള്ള വികസന സൂചികകളാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

ഒരു രാജ്യത്തിൻറെ സാമ്പത്തികവികസനം കണക്കാക്കാനും വിലയിരുത്താനും പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള സൂചികകളെ വികസന സൂചികകൾ എന്ന് വിളിക്കുന്നു. പ്രതിശീര്‍ഷ വരുമാനം(Per Capita Income), ഭൗതികജീവിതഗുണനിലവാരസൂചിക(Physical Quality of Life Index), മാനവവികസന സൂചിക( Human Development Index),മാനവ സന്തോഷ സൂചിക(Human Happiness Index) എന്നിവയെല്ലാം വളരെ പ്രചാരത്തിലുള്ള വികസന സൂചികകളാണ്.


Related Questions:

2025 മാർച്ചിൽ പ്രസിദ്ധീകരിച്ച ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും അതിസമ്പന്നനായ വ്യക്തി ?
2024 മാർച്ചിൽ ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്ക് പ്രകാരം ഏഷ്യയിൽ ഏറ്റവും കൂടുതൽ ശതകോടിശ്വരന്മാർ ഉള്ള നഗരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
മാനവ ദാരിദ്യ സൂചികയുടെ ആദ്യ റിപ്പോർട്ട് സമർപ്പിച്ചതെന്ന് ?
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2023ൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ കടുവകൾ ഉള്ള ടൈഗർ റിസർവ് ?
2023-24 വർഷത്തെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മമ ഉള്ള സംസ്ഥാനം ?