App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകൾ ഏത് ദർശനവുമായി ബന്ധപ്പെട്ടിരിക്കുന്നു :

  • മൂല്യങ്ങൾ മുൻകൂട്ടി തയ്യാറാക്കപ്പെട്ടവയല്ല, അവ മാറ്റങ്ങൾക്ക് വിധേയമായിരിക്കും. 
  •  ഉദ്ദേശ്യവും ലക്ഷ്യവും അനുസരിച്ചാണ് മാർഗ്ഗം തയ്യാറാക്കേണ്ടത്. 
  • പ്രാജക്ട് രീതി, പ്രശനിർധാരണരീതി, പ്രവർത്തിച്ചുപഠിക്കൽ എന്നിവയായിരിക്കണം വിദ്യാഭ്യാസ ലക്ഷ്യങ്ങൾ 

Aപ്രകൃതിവാദം

Bപ്രായോഗികവാദം

Cആദർശവാദം

Dയാഥാർത്ഥ്യവാദം

Answer:

B. പ്രായോഗികവാദം

Read Explanation:

പ്രായോഗികവാദം (Pragmatism) 

  • ആധുനിക അമേരിക്കൻ ചിന്തയാണ് പ്രായോഗിക വാദം
  • വസ്തുനിഷ്ഠമായ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് പ്രായോഗികവാദം. 
  • പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും യുക്തിയിലൂടെയും തെളിയിക്കാവുന്ന അറിവുകളെ മാത്രമേ പ്രായോഗിക വാദം അംഗീകരിക്കുന്നുള്ളു.
  • ചാൾസ് പിയേഴ്സിനെ പ്രായോഗികവാദതിന്റെ പിതാവായി അറിയപ്പെടുന്നു. 
  • പ്രായോഗികവാദ വക്താക്കളിൽ പ്രധാനികളായിരുന്നു വില്യം ജെയിംസ്, ജോൺ ഡൂയി.
  • പ്രായോഗികവാദത്തെ മാനവിക ദർശനമെന്നും (Humanism), പരീക്ഷണ വാദമെന്നും വിശേഷിപ്പിക്കാറുണ്ട്.
  • മനുഷ്യന്റെ അനുഭവങ്ങളിൽ നിന്നുമുണ്ടാകുന്ന മൂല്യങ്ങൾക്ക് വിശദീകരണം നൽകുന്നതിനാലാണ് ഇതിനെ മാനവികദർശനം എന്നു വിശേഷിപ്പിക്കുന്നത്.
  • ശാസ്ത്ര പരീക്ഷണങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നതിനാൽ പരീക്ഷണവാദം (Experimentalism) എന്നും പ്രായോഗികവാദത്തെ വിശേഷിപ്പിക്കുന്നു.
  • മൂല്യങ്ങൾ മുൻകൂട്ടി തയ്യാറാക്കപ്പെട്ടവയല്ല, അവ മാറ്റങ്ങൾക്ക് വിധേയമായിരിക്കും. 
  •  ഉദ്ദേശ്യവും ലക്ഷ്യവും അനുസരിച്ചാണ് മാർഗ്ഗം തയ്യാറാക്കേണ്ടത്. 
  • പ്രാജക്ട് രീതി, പ്രശനിർധാരണരീതി, പ്രവർത്തിച്ചുപഠിക്കൽ എന്നിവയായിരിക്കണം വിദ്യാഭ്യാസ ലക്ഷ്യങ്ങൾ 

 

  • പ്രായോഗികവാദത്തിന്റെ പ്രധാന തലങ്ങൾ 
    1. മാനവിക പ്രായോഗിക വാദം  
    2. പരീക്ഷണാത്മക പ്രായോഗിക വാദം 
    3. ജൈവ പ്രായോഗികവാദം 

 

 


Related Questions:

പഠനാസൂത്രണത്തിന്റെ ആദ്യകാല സമീപനമായി അറിയപ്പെടുന്നത് ഏത് ?
പ്രൈമറി തലത്തിൽ ബോധനത്തിന് ഏറ്റവും അനുയോജ്യമായ രീതി ഏത് ?
പഠനാനുഭവങ്ങളുടെ കോൺ വികസിപ്പിച്ചെടുത്തത് :
Black board is an example of which type of teaching aid?
വിസ്മൃതി ലേഖ രൂപപ്പെടുത്തിയത് ആര്?