ഇന്ത്യയിലെ ചില പ്രധാന അന്താരാഷ്ട്ര തുറമുഖങ്ങളാണ് ചുവടെ :ഇവയിൽ നിന്ന് പശ്ചിമതീര തുറമുഖങ്ങൾ കണ്ടെത്തുക
- നെവഷെവ
- പാരാദ്വീപ്
- ഹാൽഡിയ
- കണ്ട്ല
A1 മാത്രം
Bഇവയൊന്നുമല്ല
C2, 3
D1, 4 എന്നിവ
Answer:
D. 1, 4 എന്നിവ
Read Explanation:
ഇന്ത്യയിലെ പശ്ചിമതീര തുറമുഖങ്ങൾ
- മുംബൈ തുറമുഖം:
- ഇന്ത്യയുടെ ഏറ്റവും വലിയ തുറമുഖം.
- ഗെയ്റ്റ് വേ ഓഫ് ഇന്ത്യാ എന്ന് വിശേഷിപ്പിക്കപ്പെടുന്നു
- ഇന്ത്യയുടെ പരുത്തി തുറമുഖം എന്നുമറിയപ്പെടുന്നു
- ജവഹർലാൽ നെഹ്റു തുറമുഖം
- നെവഷെവ തുറമുഖം എന്നുമറിയപ്പെടുന്നു
- മഹാരാഷ്ട്ര സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
- ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം
- ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം
- ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽക്കരിച്ച കണ്ടെയ്നർ പോർട്ട്
- ഇന്ത്യയിലെ ഏറ്റവും തിരക്കു കൂടിയ തുറമുഖം ജവഹർലാൽ നെഹ്റു തുറമുഖം
- കാണ്ട്‌ല തുറമുഖം:
- ഗുജറാത്തിലാണ് കാണ്ട്‌ല തുറമുഖം സ്ഥിതി ചെയ്യുന്നത്.
- ദീനദയാൽ തുറമുഖം എന്നാണ് നിലവിൽ അറിയപ്പെടുന്നത്
- ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം
- തുറമുഖം നിർമ്മിച്ചത്-1950
- ഇന്ത്യയിലെ/ഏഷ്യയിലെ തന്നെ ആദ്യ പ്രത്യേക സാമ്പത്തിക മേഖല
- ഇന്ത്യയിലെ ആദ്യത്തെ ഫ്രീ ട്രേഡ് പോർട്ട്
- സ്വതന്ത്ര ഇന്ത്യയിൽ നിർമ്മിച്ച ആദ്യ തുറമുഖം
- കൊച്ചി തുറമുഖം:
- 1928 മെയ് 26 ന് നിലവിൽ വന്നു
- തുറമുഖത്തിന്റെ ശില്പി : റോബർട്ട് ബ്രിസ്റ്റോ
- ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം
- ഇന്ത്യയിലെ ആദ്യ ഇ-പോർട്ട്.
- കൊച്ചി തുറമുഖത്തെ മേജർ തുറമുഖമായി പ്രഖ്യാ പിച്ചത് - 1936 ആഗസ്റ്റ്.
- മർമുഗാവോ തുറമുഖം:
- മർമ്മഗോവ തുറമുഖം സ്ഥിതി ചെയ്യുന്നത്
- ഗോവ (സുവാരി നദി) - ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റു മതി ചെയ്യുന്നത്
- മർമ്മഗോവ തുറമുഖം സ്ഥിതി ചെയ്യുന്നത്
- മംഗലാപുരം തുറമുഖം:
- മംഗലാപുരത്തെ പനമ്പുവിലാണ് ന്യൂ മംഗലാപുരം പോർട്ട് ട്രസ്റ്റ് സ്ഥിതി ചെയ്യുന്നത്.
- ആദ്യകാലനാമം : പനമ്പർ തുറമുഖം
- ഗേറ്റ് വേ ഓഫ് കർണ്ണാടക എന്നറിയപ്പെടുന്നു
- പ്രധാനമായും കുദ്രേമുഖ് ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നതിന് വേണ്ടി നിർമ്മിച്ച തുറമുഖം
- ന്യൂ മാംഗ്ലൂർ തുറമുഖം എന്നും അറിയപ്പെടുന്നു