App Logo

No.1 PSC Learning App

1M+ Downloads

താപപ്രേഷണവുമായി ബന്ധപ്പെട്ട്താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. തന്മാത്രകളുടെ യഥാർത്ഥ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്നു
  2. തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇല്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു
  3. മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു

    Aരണ്ട് മാത്രം ശരി

    Bഎല്ലാം ശരി

    Cഒന്ന് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    താപപ്രേഷണം (Heat Transfer):

        ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നതിനെ, താപപ്രേഷണം എന്ന് പറയുന്നു.

    താപപ്രേഷണം 3 വിധം:

    1. ചാലനം (Conduction)

    2. സംവഹനം (Convection)

    3. വികിരണം (Radiation)

    ചാലനം (Conduction)

    • തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പ്രസരിക്കുന്ന പ്രക്രിയയാണ് ചാലനം

    • ഖര പദാർത്ഥങ്ങളിലെ താപപ്രേഷണ രീതിയാണ് ചാലനം 

    സംവഹനം (Convection)

    • വാതകങ്ങളിലും ദ്രാവകങ്ങളിലും തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന നടക്കുന്ന താപപ്രേഷണ രീതിയാണ് സംവഹനം.

    • ഇവിടെ തന്മാത്രകൾ മാധ്യമമായി നിലകൊള്ളുന്നു.

    വികിരണം (Radiation)
    • മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് വികിരണം.

    • വികിരണംവഴി എല്ലാ ദിശയിലേക്കും താപം പ്രേഷണം ചെയ്യപ്പെടുന്നു.

    • സൂര്യന്റെ താപം ഭൂമിയിൽ എത്തുന്നത് വികിരണം വഴിയാണ്.

    • ഇരുണ്ടതോ പരുപരുത്തതോ ആയ പ്രതലങ്ങളെക്കാൾ വെളുത്തതോ മിനുസമുള്ളതോ ആയ പ്രതലങ്ങൾ വികിരണതാപത്തെ കൂടുതൽ പ്രതിപതിപ്പിക്കും.


    Related Questions:

    600 g തണുത്ത ജലത്തിലേക്ക് 300 g ചൂട് ജലം ഒഴിച്ചപ്പോൾ തണുത്ത ജലത്തിന്റെ താപനില 150 C വർദ്ധിച്ചു . ചൂട് ജലത്തിന്റെ താപനില 500 C ആണെങ്കിൽ തണുത്ത ജലത്തിന്റെ ആദ്യ താപനില കണക്കാക്കുക
    സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഐസ് ഉരുകുന്ന താപനില സെൽഷ്യസ് തെർമോമീറ്ററിൽ എത്രയാണ്?
    ജൂൾ- തോംസൺ ഇഫക്ട് പ്രകാരം കൂളിങ്ങിനു കാരണം
    Pick out the substance having more specific heat capacity.
    താഴെ പറയുന്നവയിൽ വിശിഷ്ട താപധാരിത(Specific heat capacity) ആയി ബന്ധപ്പെട്ട സമവാക്യം ഏത് ?