Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നതിൽ BNSS ലെ സെക്ഷൻ 64 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. എല്ലാ സമൻസുകളും, ഒരു പോലീസ് ഉദ്യോഗസ്ഥനോ , സ്റ്റേറ്റ് ഗവൺമെന്റോ ഇതിലേക്കായി ഉണ്ടാക്കുന്ന ചട്ടങ്ങൾക്ക് വിധേയമായി, സമൻസ് പുറപ്പെടുവിക്കുന്ന കോടതിയിലെ ഒരു ഉദ്യോഗസ്ഥനോ, മറ്റു പബ്ലിക് സെർവ്വന്റോ നടത്തേണ്ടതാകുന്നു.
  2. സമൻസ് പ്രായോഗികമാണെങ്കിൽ, സമൻസിൻ്റെ തനിപകർപ്പുകളിലൊന്ന്[duplicate ] അയാൾക്ക് കൈമാറുകയോ, എത്തിച്ചു കൊടുക്കുകയോ ചെയ്യേണ്ടാണ്. എന്നാൽ, കോടതി മുദ്രയുടെ ചിത്രം ഉൾക്കൊള്ളുന്ന സമൻസുകൾ ഇലക്ട്രോണിക് ആശയ വിനിമയം വഴിയോ സംസാന ഗവൺമെൻ്റ് നിയമങ്ങൾ മുഖേന നൽകുന്ന രീതിയിലും നൽകേണ്ടതാണ്.
  3. അപ്രകാരം നേരിട്ട് സമൻസ് നടത്തപ്പെടുന്ന ഏതൊരാളും, നടത്തുന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നുവെങ്കിൽ, മറ്റൊരു ഡ്യൂപ്ലിക്കേറ്റിൻ്റെ പിൻഭാഗത്ത് അതിനുള്ള രസീതിൽ ഒപ്പിടേണ്ടതാണ്.

    Aഇവയൊന്നുമല്ല

    Bii മാത്രം ശരി

    Cഎല്ലാം ശരി

    Di മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    BNSS - Section - 64 - Summons how served [സമൻസ് നടത്തുന്നത് എങ്ങനെ]

    • Section - 64 (1) - എല്ലാ സമൻസുകളും, ഒരു പോലീസ് ഉദ്യോഗസ്ഥനോ , സ്റ്റേറ്റ് ഗവൺമെന്റോ ഇതിലേക്കായി ഉണ്ടാക്കുന്ന ചട്ടങ്ങൾക്ക് വിധേയമായി, സമൻസ് പുറപ്പെടുവിക്കുന്ന കോടതിയിലെ ഒരു ഉദ്യോഗസ്ഥനോ, മറ്റു പബ്ലിക് സെർവ്വന്റോ നടത്തേണ്ടതാകുന്നു.

    • എന്നാൽ, അഡ്രസ്സ്, ഇ-മെയിൽ അഡ്രസ്സ്, ഫോൺ നമ്പർ എന്നിവയും കൂടാതെ സംസ്ഥാന ഗവൺമെന്റിന് നിയമപ്രകാരം നൽകുന്ന മറ്റ് വിശദാംശങ്ങളും നൽകുന്നതിനും ഒരു രജിസ്‌റ്റർ പോലീസ് സ്റ്റേഷനോ കോടതി രജിസ്ട്രാറോ സൂക്ഷിക്കേണ്ടതാണ്.

    • Section 64(2) - സമൻസ് പ്രായോഗികമാണെങ്കിൽ, സമൻസിൻ്റെ തനിപകർപ്പുകളിലൊന്ന്[duplicate ] അയാൾക്ക് കൈമാറുകയോ, എത്തിച്ചു കൊടുക്കുകയോ ചെയ്യേണ്ടാണ്.

    • എന്നാൽ, കോടതി മുദ്രയുടെ ചിത്രം ഉൾക്കൊള്ളുന്ന സമൻസുകൾ ഇലക്ട്രോണിക് ആശയ വിനിമയം വഴിയോ സംസാന ഗവൺമെൻ്റ് നിയമങ്ങൾ മുഖേന നൽകുന്ന രീതിയിലും നൽകേണ്ടതാണ്.

    • Section 64 (3) -അപ്രകാരം നേരിട്ട് സമൻസ് നടത്തപ്പെടുന്ന ഏതൊരാളും, നടത്തുന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നുവെങ്കിൽ, മറ്റൊരു ഡ്യൂപ്ലിക്കേറ്റിൻ്റെ പിൻഭാഗത്ത് അതിനുള്ള രസീതിൽ ഒപ്പിടേണ്ടതാണ്.


    Related Questions:

    മരണകാരണത്തെക്കുറിച്ചുള്ള മജിസ്ട്രേറ്റിൻ്റെ അന്വേഷണവിചാരണയെക്കുറിച്ച് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?
    തദ്ദേശാതിർത്തികൾക്കു പുറത്തു നടത്തുന്ന സമൻസിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

    സെക്ഷൻ 81 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. 81(1) - ഒരു പോലീസ് ഉദ്യോഗസ്ഥന് നിർദ്ദേശിച്ച വാറന്റ് , അത് പുറപ്പെടുവിക്കുന്ന കോടതിയുടെ പ്രാദേശിക അധികാരപരിധിക്ക് പുറത്ത് നടപ്പിലാക്കണമെങ്കിൽ അയാൾ അത് സാധാരണ ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ അല്ലെങ്കിൽ പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥന്റെ പദവിയിൽ താഴെയല്ലാത്ത പോലീസ് ഓഫീസറുടെയോ പ്രാദേശിക അധികാരപരിതിക്കുള്ളിൽ ആണോ അത് നടപ്പാക്കാനുള്ളത്,അങ്ങനെയുള്ള ഏതെങ്കിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ പോലീസ് ഓഫീസറുടെയോ അധികാരപരിധിക്കുള്ളിൽ നടപ്പാക്കേണ്ടതാണ്
    2. 81(2) - അങ്ങനെയുള്ള മാജിസ്ട്രേറ്റ് , പോലീസ് ഉദ്യോഗസ്ഥനോ, അതിൻമേൽ താൻ്റെ പേര് എൻഡോഴ്‌സ് ചെയ്യേണ്ടതും, അങ്ങനെയുള്ള ആ പോലീസ് ഉദ്യോഗസ്ഥനാണ് അത് നടപ്പാക്കുവാൻ അധികാരം നൽകുന്നതും, ആവശ്യമെങ്കിൽ ലോക്കൽ പോലിസ് അത്തരം ഉദ്യോഗസ്ഥനെ അത് നടപ്പിലാക്കുന്നതിൽ സഹായിക്കുകയും ചെയ്യേണ്ടതാകുന്നു.
    3. 81 (4) - വാറൻ്റ് നടപ്പിലാക്കേണ്ട പ്രാദേശിക അധികാരപരിധിയിലുള്ള മജിസ്‌ട്രേറ്റിൻ്റെയോ പോലീസ് ഓഫീസറുടെയോ അംഗീകാരം ലഭിക്കുന്നതിനുള്ള കാലതാമസം, അങ്ങനെ അത് നടപ്പാക്കുന്നതിന്നെ തടയുമെന്ന് വിശ്വസിക്കുവാൻ കാരണമുള്ളപ്പോഴെല്ലാം, ആർക്കാണോ അത് അധികാരപ്പെടുത്തി നൽകിയിട്ടുള്ളത് ആ പോലീസ് ഉദ്യോഗസ്ഥന് ,അത് പുറപ്പെടുവിച്ച കോടതിയുടെ പ്രാദേശിക അധികാരപരിധിയിലുള്ള ഏതു സ്ഥലത്തും അങ്ങനെയുള്ള എൻഡോഴ്‌സ്‌മെന്റ് കൂടാതെ അത് നടപ്പാക്കാവുന്നതാണ്

      സെക്ഷൻ 45 പ്രകാരം ശരിയായ പ്രസ്താവന ഏത് ?

      1. ഒരു പോലീസ് ഉദ്യോഗസ്ഥന്, തനിക്ക് അറസ്റ്റ് ചെയ്യാൻ അധികാരമുള്ള ഏതെങ്കിലും വ്യക്തിയെ വാറൻറില്ലാതെ അറസ്റ്റ് ചെയ്യുന്നതിനായി, അത്തരം വ്യക്തിയെ ഇന്ത്യയിലെ ഏത് സ്ഥലത്തേക്കും പിന്തുടരാവുന്നതാണ്.
      2. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി രക്ഷപ്പെടുന്നത് തടയാൻ ആവശ്യമായതിലും കൂടുതൽ നിയന്ത്രണത്തിന് വിധേയനാക്കാൻ പാടില്ല.

        സെക്ഷൻ 80 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

        1. 80(1) - ഒരു വാറന്റ് പുറപ്പെടുവിക്കുന്ന കോടതിയുടെ പ്രാദേശിക അധികാരപരിധിയ്ക്ക് പുറത്ത് നടപ്പിലാക്കേണ്ടി വരുമ്പോൾ, അത്തരം കോടതിക്ക്, വാറൻ്റ് അതിൻ്റെ അധികാരപരിധിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് നിർദ്ദേശിക്കുന്നതിനു പകരം, അത് തപാൽ വഴിയോ മറ്റുവിധത്തിലോ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ, ജില്ലാ പോലീസ് സൂപ്രണ്ടിന്റെയോ, പോലീസ് കമ്മീഷണറുടെയോ അധികാരപരിധിക്കുള്ളിൽ അത് നടപ്പിലാക്കണം, ജില്ലാ സൂപ്രണ്ട് അല്ലെങ്കിൽ കമീഷണർ, അദ്ദേഹത്തിൻ്റെ പേരിൽ അത് അംഗീകരിക്കുകയും പ്രായോഗികമാണെങ്കിൽ, ഇതിനു മുൻപ് വ്യവസ്ഥ ചെയ്തിട്ടുള്ള രീതിയിൽ അത് നടപ്പാക്കേണ്ടതും ആകുന്നു
        2. 80(2) - ഉപവകുപ്പ് (1) പ്രകാരം, വാറൻ്റ് പുറപ്പെടുവിക്കുന്ന കോടതി, വാറന്റിനൊപ്പം അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്കെതിരെയുള്ള വിവരങ്ങളുടെ സാരാംശം, 83-ാം വകുപ്പിൽ കീഴിൽ പ്രവർത്തിക്കുന്ന കോടതിയ്ക്ക് അയാൾക്ക് ജാമ്യം അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാൻ കഴിയുന്നതിന് മതിയാകുന്ന രേഖകൾ സഹിതം അയച്ചുകൊടു ക്കേണ്ടതാകുന്നു.