App Logo

No.1 PSC Learning App

1M+ Downloads

2019ലെ വിവരാവകാശ ഭേദഗതി നിയമത്തെപ്പറ്റി താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

  1. 2019 ൽ ആർടിഎ റൂൾസ് പ്രകാരം കേന്ദ്ര സംസ്ഥാനങ്ങളിലെ മുഖ്യ വിവരാവകാശ കമ്മിഷണർമാർ ഉൾപ്പെടെ എല്ലാ വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധി 3 വർഷം അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെ ആക്കി ചുരുക്കി
  2. 2019ലെ ഭേദഗതി പ്രകാരം ദേശീയ, സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തീരുമാനിക്കുന്നത് ഇനി മുതൽ സുപ്രീംകോടതി ആണ്
  3. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെ ശമ്പളം ₹2,50,000/-

    A1 മാത്രം ശരി

    Bഎല്ലാം ശരി

    C2, 3 ശരി

    D1, 3 ശരി

    Answer:

    D. 1, 3 ശരി

    Read Explanation:

    • 2019ലെ ഭേദഗതി പ്രകാരം ദേശീയ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർമാരുടെയും മറ്റു വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധി തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാക്കി
    •  2019 ആർടിഎ റൂൾ പ്രകാരം കേന്ദ്രവിവരാവകാശ കമ്മീഷണർമാർ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർമാർ, സംസ്ഥാന വിവരാവകാശ കമ്മീഷണർമാർ എന്നിവരുടെ ശമ്പളം 225000 രൂപ 

    Related Questions:

    കേന്ദ്ര / സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെയും മറ്റ് അംഗങ്ങളുടെയും ഉയർന്ന പ്രായപരിധി എത്ര ?
    കേരളാ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ കൂടാതെ എത്ര അംഗങ്ങളുണ്ട് ?
    നിലവിൽ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ ആര്?
    കേരള സംസ്ഥാനത്തെ ആദ്യ വിവരാവകാശ കമ്മീഷണർ ആര് ?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിവരാവകാശ കമ്മീഷന്റെ അംഗസംഖ്യയുമായി ബന്ധപ്പെട്ട് ശെരിയായവ തിരഞ്ഞെടുക്കുക

    (i) കേന്ദ്ര വിവരാവകാശ കമ്മീഷനിൽ 10 അംഗങ്ങളാണുള്ളത്

    (ii) കേന്ദ്ര, സംസ്ഥാന കമ്മീഷനുകളിലെ അംഗസംഖ്യ തുല്യമല്ല

    (iii) കേന്ദ്ര സംസ്ഥാന കമ്മീഷനുകളിൽ ആകെ 10 വീതം അംഗങ്ങളാണുള്ളത്

    (iv) കേന്ദ്ര,  സംസ്ഥാന കമ്മീഷനുകളിൽ മുഖ്യ കമ്മിഷണർ ഒഴികെ 10 അംഗങ്ങളാണുള്ളത്