App Logo

No.1 PSC Learning App

1M+ Downloads

BNS ലെ സെക്ഷൻ 31 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സത്യസന്ധമായും നല്ല ഉദ്ദേശത്തോടെയും നടത്തുന്ന ആശയവിനിമയം (Communication made in good faith).
  2. ആർക്കുവേണ്ടിയാണോ സദുദ്ദേശത്തോടെ ഒരു ആശയവിനിമയം നടത്തുന്നത്, ആ വ്യക്തിക്ക് ദോഷം വരുത്തിയാലും കുറ്റകരമാകുന്നില്ല.

    Aഇവയൊന്നുമല്ല

    Bരണ്ട് മാത്രം ശരി

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    SECTION 31 (IPC SECTION 93) - ഉത്തമവിശ്വാസം (Good faith)

    • സത്യസന്ധമായും നല്ല ഉദ്ദേശത്തോടെയും നടത്തുന്ന ആശയവിനിമയം (Communication made in good faith).

    • ആർക്കുവേണ്ടിയാണോ സദുദ്ദേശത്തോടെ ഒരു ആശയവിനിമയം നടത്തുന്നത്, ആ വ്യക്തിക്ക് ദോഷം വരുത്തിയാലും കുറ്റകരമാകുന്നില്ല.

    • ഉദാ : ഒരു വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടെന്ന് ഡോക്ടർ വ്യക്തിയെ അറിയിക്കുന്നു. ഈ വാർത്ത കാരണം ആ വ്യക്തി ഹൃദയാഘാതം കാരണം മരണപ്പെടുന്നു. ഡോക്ടർ കുറ്റവാളിയല്ല.


    Related Questions:

    BNS സെക്ഷൻ 43 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. വസ്തു സംബന്ധിച്ച സംരക്ഷണ പ്രവർത്തനത്തിന് തുടക്കവും തുടർച്ചയും.
    2. വസ്തു സംബന്ധിച്ച സുരക്ഷാ അവകാശം, വസ്തുവിന് നാശം ഉണ്ടാകും എന്ന ന്യായമായ ആശങ്ക തുടങ്ങുമ്പോൾ ആരംഭിക്കുന്നു.
    3. പൊതു അധികാര സ്ഥാപനങ്ങളുടെ സഹായം ലഭിക്കുകയോ, വസ്തു തിരികെ കിട്ടുകയോ ചെയ്യുന്നതുവരെ തുടരുന്നു.

      BNS സെക്ഷൻ 41 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. സ്വത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം മരണത്തിലേക്ക് വരെ വ്യാപിക്കുമ്പോൾ
      2. രാത്രിയിൽ വീട് തകർക്കൽ, കവർച്ച, സ്വത്ത് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന വസ്തുവിൽ തീ ഇടുകയോ, സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യുക എന്നിങ്ങനെ പ്രത്യേക വിഭാഗത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആൾക്ക്, സ്വമേധയാ മരണമോ ഉപദ്രവമോ വരുത്താൻ, ഒരു വ്യക്തിക്ക് അവകാശമുണ്ട്.
        ബോംബുകൾ, ഡൈനാമൈറ്റ്, മറ്റ് സ്ഫോടക വസ്തുക്കൾ, തോക്കുകൾ, വിഷവാതകങ്ങൾ, രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള ഭീകരവാദത്തെ കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
        ഭയപ്പെടുത്തിയുള്ള അപഹരണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
        നിയമപ്രകാരം ബന്ധിതനാണെന്ന് തെറ്റിദ്ധരിച്ച് ഒരാൾ ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?