App Logo

No.1 PSC Learning App

1M+ Downloads

സെക്ഷൻ 72 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 72 (1) - ഈ സൻഹിതയുടെ കീഴിൽ ഒരു കോടതി പുറപ്പെടുവിച്ച എല്ലാ അറസ്റ്റ് വാറന്റും രേഖാമൂലമുള്ളതായിരിക്കുകയും, അത്തരം കോടതിയുടെ പ്രിസൈഡിംഗ് ഓഫീസർ ഒപ്പിടുകയും കോടതിയുടെ മുദ്ര വഹിക്കുന്നതും ആയിരിക്കേണ്ടതാണ്.
  2. 72(2) - അത്തരത്തിലുള്ള ഓരോ വാറന്റും അത് പുറപ്പെടുവിച്ച കോടതി അത് റദ്ദാക്കുന്നത് വരെയോ, അല്ലെങ്കിൽ അത് നടപ്പിലാക്കുന്നത് വരെയോ പ്രാബല്യത്തിലിരിക്കുന്നതാണ്.

    Aii മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Di മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    BNSS Section- 72 - Form of warrant of arrest and duration [അറസ്‌റ്റ് വാറൻറിൻറെ രൂപവും, കാലാവധിയും.]

    • 72 (1) - ഈ സൻഹിതയുടെ കീഴിൽ ഒരു കോടതി പുറപ്പെടുവിച്ച എല്ലാ അറസ്റ്റ് വാറന്റും രേഖാമൂലമുള്ളതായിരിക്കുകയും, അത്തരം കോടതിയുടെ പ്രിസൈഡിംഗ് ഓഫീസർ ഒപ്പിടുകയും കോടതിയുടെ മുദ്ര വഹിക്കുന്നതും ആയിരിക്കേണ്ടതാണ്.

    • 72(2) - അത്തരത്തിലുള്ള ഓരോ വാറന്റും അത് പുറപ്പെടുവിച്ച കോടതി അത് റദ്ദാക്കുന്നത് വരെയോ, അല്ലെങ്കിൽ അത് നടപ്പിലാക്കുന്നത് വരെയോ പ്രാബല്യത്തിലിരിക്കുന്നതാണ്.


    Related Questions:

    പോലീസ് ഉദ്യോഗസ്ഥന് അധികാരപ്പെടുത്തിക്കൊടുക്കുന്ന വാറന്റിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
    അന്വേഷണം ഇരുപത്തിനാലു മണിക്കൂറിനകം പൂർത്തിയാക്കാൻ കഴിയാത്തപ്പോഴുള്ള നടപടിക്രമത്തെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?

    BNSS ലെ സെക്ഷൻ 68 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. 68(1 ) - സർക്കാർ ഉദ്യോഗസ്ഥനാണ് സമൻസ് നൽകേണ്ടതെങ്കിൽ സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റ് സഹിതം അയാൾ ജോലി ചെയ്യുന്ന ഓഫീസിലെ മേധാവിക്ക് അയച്ചുകൊടുക്കുകയും, 64-ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥനെക്കൊണ്ട് സമൻസ് നടത്തിക്കുകയും അതിന്റെ ഡ്യൂപ്ലിക്കേറ്റ് പകർപ്പിൽ ഒപ്പ് രേഖപ്പെടുത്തി തിരിച്ചയക്കേണ്ടതുമാകുന്നു.
    2. 68(2) - അങ്ങനെ രേഖപ്പെടുത്തുന്ന ഒപ്പ് അർഹമായ സേവനത്തിന്റെ തെളിവായിരിക്കും.
      പോലീസ് ഉദ്യോഗസ്ഥന് മജിസ്ട്രേറ്റിൽ നിന്നുള്ള ഉത്തരവ് കൂടാതെയും, വാറൻ്റ് കൂടാതെയും ഒരാളെ അറസ്റ്റ് ചെയ്യാവുന്ന സന്ദർഭങ്ങളെ പറ്റി വിവരിക്കുന്ന BNSS-ലെ വകുപ് ഏതാണ്?

      സെക്ഷൻ 59 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. പോലീസ് സ്റ്റേഷനുകളുടെ ചുമതലയുണ ഉദ്യോഗസ്ഥർ ജില്ലാ മജിസ്ട്രേറ്റിന് അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിച്ചാൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്, വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെടുന്ന എല്ലാ ആളുകളുടെയും കേസുകൾ റിപ്പോർട്ട് ചെയ്യേണ്ടതാകുന്നു.
      2. ഒരു പോലീസ് ഉദ്യോഗസ്ഥനാൽ അറസ്‌റ്റ് ചെയ്‌ത ഒരു വ്യക്തിയെയും, അയാളുടെ ബോണ്ടിന്മേലോ, ജാമ്യത്തിലോ അല്ലെങ്കിൽ ഒരു മജിസ്‌ട്രേറ്റിൻ്റെ പ്രത്യേക ഉത്തരവിൻകീഴിലോ അല്ലാതെ വിട്ടയക്കാൻ പാടില്ല.