App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൻ്റെ പ്രധാന കാരണങ്ങൾ ഏതൊക്കെയാണ്?

  1. കർഷകരുടെ ദുരിതങ്ങൾ
  2. കരകൗശല തൊഴിലാളികളുടെ ദാരിദ്ര്യം
  3. രാജാക്കൻമാരുടെ പ്രശ്‌നങ്ങൾ
  4. ശിപായിമാരുടെ ദുരിതങ്ങൾ

    A4 മാത്രം

    Bഇവയൊന്നുമല്ല

    C1, 2 എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൻ്റെ പ്രധാന കാരണങ്ങൾ:

    • കർഷകരുടെ ദുരിതങ്ങൾ
    • കരകൗശല തൊഴിലാളികളുടെ ദാരിദ്ര്യം
    • രാജാക്കൻമാരുടെ പ്രശ്‌നങ്ങൾ
    • ശിപായിമാരുടെ ദുരിതങ്ങൾ

    കർഷകരുടെ ദുരിതങ്ങൾ

    • ബ്രിട്ടീഷ്കാർക്ക്  ഉയർന്ന നികുതി നിശ്ചിത തീയതിയിൽ പണമായി അടയ്ക്കാൻ കഴിയാതെ വന്ന കർഷകർക്ക് കൊള്ളപ്പലിശക്കാരിൽ നിന്നും പണം കടം വാങ്ങേണ്ടിവന്നു.
    • കൃഷിയിടം പണയപ്പെടുത്തിയാണ് അവർ ഉയർന്ന പലിശയ്ക് കടംവാങ്ങിയത് 
    • കടവും പലിശയും അടയ്ക്കാൻ കഴിയാതെവന്ന കർഷകരുടെ ഭൂമി
      കൊള്ളപ്പലിശക്കാർ കൈക്കലാക്കി.
    • കർഷകർ നേരിട്ട മറ്റൊരു പ്രശ്നം കൃഷിയുടെ വാണിജ്യവത്കരണം ആയിരുന്നു.
    • കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും ആവശ്യത്തിന് കൃഷി ചെയ്തിരുന്ന് കർഷകർക്ക്  ബ്രിട്ടീഷ് ഭരണകാലത്ത് വിപണി ലക്ഷ്യമാക്കി കൃഷി ചെയ്യേണ്ടി വന്നു.
    •  അവർ ഭക്ഷ്യ വിളകൾക്ക് പകരം നാണ്യ വിളകൾ കൃഷി ചെയ്തു.

    കരകൗശല തൊഴിലാളികളുടെ ദാരിദ്ര്യം

    • ബ്രിട്ടീഷ് ഭരണക്കാലത്ത്  അലുമിനിയം പാത്രങ്ങളുടെ ഇറക്കുമതിയോടെ മൺപാത്രനിർമാണം തകർച്ചയിലായി
    • അസംസ്കൃതവസ്‌തുവായ തുകലിന്റെ യൂറോപ്പിലേക്കുള്ള കയറ്റുമതി തുകൽപ്പണി ചെയ്തിരുന്നവരെയും പ്രതിസന്ധിയിലാക്കി 
    • ലോഹനിർമിതയന്ത്രങ്ങളുടെ ഉപയോഗം വ്യാപകമായതോടെ മരപ്പണി ചെയ്തിരുന്നവരുടെ ഉപജീവനവും ബാധിക്കപ്പെട്ടു 

    ശിപായിമാരുടെ ദുരിതങ്ങൾ

    • തുച്ഛമായ ശമ്പളവും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരിൽനിന്നു നേരിട്ട അവഹേളനവുമായിരുന്നു ശിപായിമാരുടെ അസംതൃപ്തിക്ക് കാരണം.
    • സൈനികർക്ക് പുതുതായി നൽകിയ എൻഫീൽഡ് തോക്കുകളിൽ ഉപയോഗിക്കുന്ന തിരകളിൽ പശുവിൻ്റെയും പന്നിയുടെയും കൊഴുപ്പാണ് ഉപയോഗിക്കുന്നതെന്ന പ്രചാരണം അവരെ പ്രകോപിപ്പിച്ചു.
    • ഹിന്ദുക്കളും മുസ്‌ലിംകളുമായ സൈനികരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായിരുന്നു ഇത്.
    • പുതിയ തിരകൾ ഉപയോഗിക്കാൻ വിസമ്മതിച്ച ശിപായിമാരെ ബ്രിട്ടീഷ് മേധാവികൾ ശിക്ഷിച്ചു.
    • ബംഗാളിലെ ബാരക്‌പുരിൽ മംഗൽപാണ്ഡെ എന്ന സൈനികൻ പുതിയ തിര ഉപയോഗിക്കാൻ നിർബന്ധിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനുനേരെ വെടിയുതിർത്തു.
    • തുടർന്ന് അറസ്റ്റിലായ മംഗൽപാണ്ഡെയെ വിചാരണ ചെയ്‌ത്‌ തൂക്കിക്കൊന്നു.

    രാജാക്കൻമാരുടെ പ്രശ്‌നങ്ങൾ

    • ബ്രിട്ടീഷ് ഭരണം രാജാക്കന്മാരെയും പ്രതികൂലമായി ബാധിച്ചിരുന്നു.
    • ദത്തവകാശനിരോധന നിയമത്തിനുപുറമെ ദുർഭരണക്കുറ്റം ആരോപിച്ചും ബ്രിട്ടീഷുകാർ നാട്ടുരാജ്യങ്ങളെ പിടിച്ചടക്കി.
    • ഇത് രാജാക്കന്മാരെ കലാപം നയിക്കാൻ പ്രേരിപ്പിച്ചു

     


    Related Questions:

    താഴെ തന്നിരിക്കുന്നവ കാലഗണനാ ക്രമത്തിൽ എഴുതുക.

    1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം
    2. ബംഗാൾ വിഭജനം
    3. കുറിച്യ കലാപം 
    4. ഒന്നാം സ്വാതന്ത്ര്യ സമരം
    മഹൽവാരി വ്യവസ്ഥ നടപ്പിലാക്കിയ പ്രദേശങ്ങൾ ഏതായിരുന്നു?
    ദേശീയ പ്രസ്ഥാനത്തിൻ്റെ നഴ്സ‌റി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത്
    ഒന്നാം സ്വാതന്ത്ര്യ സമര സമയത്ത് ഡൽഹിയിൽ ലഹള നയിച്ച പ്രമുഖ നേതാവ് ?
    "ഒരു മാസം കൂടെ പിടിച്ചു നില്ക്കാൻ കഴിയുമായിരുന്നുവെങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിലായേനെ" - ആരുടെ വാക്കുകൾ ?