App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഭരണസൗകര്യത്തിനായി തിരുവിതാംകൂർ രാജ്യത്തെ പകുതികളായും (വില്ലേജുകള്‍) മണ്ഡപത്തും വാതുക്കളായും (താലൂക്കുകള്‍) തിരിച്ച ഭരണാധികാരി മാർത്താണ്ഡ വർമ്മയാണ്.
  2. തിരുവിതാംകൂറിൽ അഞ്ചൽ സംവിധാനം (പോസ്റ്റൽ സമ്പ്രദായം) ആരംഭിച്ചത് മാർത്താണ്ഡവർമ്മയുടെ കാലത്താണ്.
  3. തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടിരുന്നത് മുളകു മടിശ്ശീലക്കാർ എന്നായിരുന്നു.

    Aഎല്ലാം ശരി

    Biii മാത്രം ശരി

    Cഇവയൊന്നുമല്ല

    Di മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ:

    • ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകന്‍.
    • ആധുനിക തിരുവിതാംകൂറിന്റെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നു.
    • നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി.
    • എട്ടുവീട്ടിൽ പിള്ളമാർ, പോറ്റിമാർ എന്നീ ഫ്യൂഡൽ പ്രഭുക്കന്മാരെ അമർച്ചചെയ്ത ഭരണാധികാരി.

    • രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌.
    • തൃപ്പടിദാനം നടത്തിയ (1750 ജനുവരി 3) തിരുവിതാംകൂര്‍ രാജാവ്‌.
    • ശ്രീപത്മനാഭ ദാസന്‍ എന്ന സ്ഥാനപ്പേരോടെ ഭരിച്ച ആദ്യ തിരുവിതാംകൂര്‍ രാജാവ്‌
    • കോട്ടയത്തെയും തെക്കും കൂറിനെയും വടക്കും കൂറിനേയും തിരുവിതാംകൂറിന്റെ ഭാഗമാക്കിയ രാജാവ്‌.

    •  ഡച്ചുകാരെ കുളച്ചല്‍ യുദ്ധത്തില്‍ (1741) തോല്‍പിച്ച രാജാവ്‌.
    • കോട്ട നിര്‍മാണത്തിന്‌ കരിങ്കല്ലുപയോഗിച്ച ആദ്യത്തെ കേരളീയ രാജാവ്‌.
    • ഭരണസൗകര്യത്തിനായി തിരുവിതാംകൂർ രാജ്യത്തെ പകുതികളായും (വില്ലേജുകള്‍) മണ്ഡപത്തും വാതുക്കളായും (താലൂക്കുകള്‍) തിരിച്ച ഭരണാധികാരി.
    • തിരുവിതാംകൂറിൽ അഞ്ചൽ സംവിധാനം (പോസ്റ്റൽ സമ്പ്രദായം) ആരംഭിച്ച മഹാരാജാവ്.

    Related Questions:

    തിരുവിതാംകൂറിന് 'മാതൃകാ രാജ്യം' (മോഡൽ സ്റ്റേറ്റ്) എന്ന പദവി ലഭിച്ചത് ആരുടെ ഭരണ കാലത്താണ് ?
    'ശ്രീപത്മനാഭദാസ വഞ്ചിപാല മാർത്താണ്ഡ വർമ്മ കുലശേഖര പെരുമാൾ' എന്ന സ്ഥാനപ്പേര് സ്വീകരിച്ച തിരുവിതാംകൂർ രാജാവ് ?
    When did the Sree Moolam Popular Assembly grant people the right to elect their representatives for the first time?
    പൗര സമത്വവാദ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?
    തിരുവിതാംകൂർ സേനക്ക് നായർ ബ്രിഗേഡ് എന്ന പേര് നൽകിയ ഭരണാധികാരി ആര് ?