App Logo

No.1 PSC Learning App

1M+ Downloads

കുടുംബത്തിലൂടെ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ :

  1. മര്യാദ
  2. അച്ചടക്കം
  3. പങ്കുവയ്ക്കൽ

    Aഇവയെല്ലാം

    Bഒന്നും രണ്ടും

    Cഒന്ന് മാത്രം

    Dരണ്ട് മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    കുടുംബം

    • അച്ഛനും അമ്മയും മക്കളും അടുത്ത ബന്ധുക്കളും അടങ്ങുന്നതാണ് കുടുംബം.  
    • സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
    • സാമൂഹിക ബന്ധങ്ങൾക്ക് തുടക്കമിടുന്നതും അത് വളർത്തുന്നതും നിലനിർത്തുന്നതും കുടുംബമാണ്.
    • ജനനം ഒരാളെ ഒരു കുടുംബത്തിലെ അംഗമാക്കുന്നു.
    • സാധാരണയായി ജനനം മുതൽ മരണം വരെ നാം കുടുംബത്തിൽ ജീവിക്കുകയും , കുടുംബം നമ്മെ സ്വാധീനിക്കുകയും ചെയ്യുന്നു.
    • നമ്മുടെ വളർച്ചയിലും പെരുമാറ്റത്തിലും കുടുംബത്തിനുള്ള പങ്ക് വളരെ വലുതാണ്.
    • കുടുംബത്തിലൂടെ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ : 
      • അച്ചടക്കം
      • മര്യാദ
      • പങ്കുവയ്ക്കൽ

    Related Questions:

    തെറ്റായ പ്രസ്താവനകൾ ഏവ ?

    1. കുടുംബം,കൂട്ടുകാർ,വിദ്യാലയം, മാധ്യമങ്ങൾ എന്നിവ സാമൂഹീകരണത്തെ സ്വാധീനിക്കുന്നില്ല.
    2. സാമൂഹീകരണ സഹായികൾ ഗുണകരമല്ലാത്ത പ്രവർത്തനങ്ങൾക്ക് പ്രേരണ നൽകുന്നില്ല.
    3. സമുദായം സമാജം തുടങ്ങിയ സാമൂഹിക സംഘങ്ങൾ വ്യക്തിയുടെ വളർച്ചയിൽ പങ്കുവഹിക്കുന്നു.
      ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘം :
      'Illom' is an example of
      നിരവധി കുടുംബങ്ങളുടെ സംയോജനമാണ് :

      ശരിയായ പ്രസ്‌താവന കണ്ടെത്തുക :

      1. ബന്ധങ്ങളുടെ ജാലിക നിലനിൽക്കുന്ന വലിയ സംഘമാണ് കുടുംബം.
      2. സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് വിദ്യാലയങ്ങളിൽ നിന്നാണ്.
      3. പ്രത്യേകലക്ഷ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്ന വ്യക്തികളുടെ കൂട്ടമാണ് സമാജം
      4. ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘമാണ് കൂട്ടുകാർ.