Challenger App

No.1 PSC Learning App

1M+ Downloads
നിരവധി കുടുംബങ്ങളുടെ സംയോജനമാണ് :

Aകൂട്ടു കുടുംബം

Bവ്യക്തികൾ

Cസമാജം

Dസമൂഹം

Answer:

D. സമൂഹം

Read Explanation:

സമൂഹം 

  • നിരവധി കുടുംബങ്ങളുടെ സംയോജനമാണ് സമൂഹം.
  • ബന്ധങ്ങളുടെ ജാലിക നിലനിൽക്കുന്ന വലിയ സംഘമാണ് സമൂഹം.
  • വ്യക്തിയുടെ വളർച്ചയ്ക്കും നിലനിൽപ്പിനും അടിസ്ഥാനമായ ഘടകമാണ് സമൂഹം.

കൂട്ടു കുടുംബം (Joint Family) : മൂന്ന് നാല് തലമുറകൾ ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്ന കുടുംബമാണ് കുട്ടുകുടുംബം.

സമാജം  :- പ്രത്യേക ലക്ഷ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്ന വ്യക്തികളുടെ കൂട്ടമാണ് സമാജം. 


Related Questions:

സമൂഹത്തിൻ്റെ അടിസ്ഥാന ഘടകമാണ് കുടുംബം എന്ന് പറയാനുള്ള കാരണങ്ങളിൽ ശരിയായ പ്രസ്ഥാവനകൾ തിരഞ്ഞെടുക്കുക :

  1. സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
  2. ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ ആവശ്യങ്ങൾ നിരവേറ്റുന്നത് കുടുംബമാണ്.
  3. സാമൂഹിക ബന്ധങ്ങൾക്ക് തുടക്കമിടുന്നതും അത് വളർത്തുന്നതും നിലനിർത്തുന്നതും കുടുംബമാണ്.
    സമൂഹത്തിന്റെ അടിസ്ഥാന ഘടകം ?
    'Illom' is an example of
    സാമൂഹ്യ ശാസ്ത്രത്തിന്റെ ലക്ഷ്യങ്ങൾ :
    Family എന്ന പദം രൂപം കൊണ്ടത് ............... എന്ന റോമൻ പദത്തിൽ നിന്നാണ്. ?