App Logo

No.1 PSC Learning App

1M+ Downloads

കേരള വനിതാ കമ്മിഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. ചെയർപേഴ്സൺ ശ്രീമതി സതീദേവിയാണ്
  2. സ്ത്രീകൾക്ക് ക്ഷേമവും സുരക്ഷിതത്വവും ഉറപ്പു നൽകാനാണ് കമ്മീഷൻ രൂപികൃതമായത്
  3. കമ്മിഷന് ശിക്ഷാ നടപടികൾ സ്വീകരിക്കാനുള്ള അധികാരമുണ്ട്

    Aഎല്ലാം ശരി

    B2 മാത്രം ശരി

    C1, 3 ശരി

    D1, 2 ശരി

    Answer:

    D. 1, 2 ശരി

    Read Explanation:

    കേരള സംസ്ഥാനത്ത് കേരള വനിതാ കമ്മീഷൻ

    • 1990-ലെ കേരള വനിതാ കമ്മീഷൻ നിയമത്തിലെ 5-ാം വകുപ്പ് പ്രകാരം കേരള സംസ്ഥാനത്ത് കേരള വനിതാ കമ്മീഷൻ രൂപീകരിക്കപ്പെട്ടു.

    • കേരള സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും, സ്ത്രീകളെ ബാധിക്കുന്ന അനാരോഗ്യ കൃത്യങ്ങൾ; അതുമൂലമോ, സാന്ദർഭികമായോ ഉണ്ടാകുന്ന മറ്റുസംഗതികൾ എന്നിവ അന്വേഷിക്കുന്നതിനും ആയാണ് കമ്മീഷൻ രൂപീകരിച്ചത്

    കമ്മീഷന്റെ കർത്തവ്യങ്ങൾ :

    • സ്ത്രീകൾക്കെതിരായ നീതിരഹിതമായ ഏതൊരു നടപടിയേയും കുറിച്ച് അന്യോഷിച്ച് അതിന്മേൽ തീരുമാനമെടുക്കുകയും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാറിൽ റിപ്പോർട്ട് കൊടുക്കുക.

    • നിലവിലുള്ള നിയമത്തിൽ സ്ത്രീകൾക്കെതിരെയുള്ള പഴുതുകൾ, കുറവുകൾ തുടങ്ങിയവ നേരിടുവാനായി നിയമ നിർമ്മാണ നടപടികളെ സംബന്ധിച്ച വാർഷിക രിപ്പോർട്ട് സമർപ്പിക്കുക.

    • സ്ത്രീകളെ സംബന്ധിച്ച് നിലവിലുള്ള നിയമത്തിലെ പോരായ്മകൾ പരിശോധിച്ച് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാറിനു ശുപാർശ ചെയ്യുക.

    • സ്ത്രീകൾക്കെതിരെയുള്ള നീതിരഹിത പരാതികളിൽ അന്യോഷണത്തിനായി ജയിൽ, പോലീസ് സ്റ്റേഷൻ, ലോക്കപ്പ്, റസ്ക്യൂ ഹോം, ഹോസ്റ്റൽ തുടങ്ങിയവ സ്ഥലങ്ങളിലും സ്ത്രീകൾക്കെതിരെ നീതി നിഷേധിക്കപ്പെട്ടുവെന്ന് പരാതി കിട്ടിയ മറ്റു സ്ഥലങ്ങളിലും പരിശോധനകളും അന്വേഷണങ്ങളും നടത്തുകയും നിവാരണ നടപടി സ്വീകരിക്കുന്നതിന് റിപ്പോർട്ട് ചെയ്യുക.


    നിലവിലെ അംഗങ്ങൾ

    • പി സതീദേവി (അദ്ധ്യക്ഷ)

    • അഡ്വ. ഷിജി ശിവജി (അംഗം)

    • ഇ.എം. രാധ (അംഗം)

    • ഷാഹിദ കമാൽ (അംഗം)

    • ഇന്ദിര രവീന്ദ്രൻ (അംഗം)

    മുൻ അദ്ധ്യക്ഷമാർ

    • 14-3-1996 മുതൽ 13-3-2001 വരെ സുഗതകുമാരി

    • 21-3-2001 മുതൽ 12-5-2002 വരെ ഡി ശ്രീദേവി

    • 14-5-2002 മുതൽ 24-1-2007 വരെ എം കമലം

    • 2-3-2007 മുതൽ 1-3-2012 വരെ ഡി ശ്രീദേവി


    Related Questions:

    കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ ആസ്ഥാനം ?
    കേന്ദ്ര നിയമങ്ങൾ പ്രാദേശിക ഭാഷകളിൽ വിഭവനം ചെയ്യുന്നതിനും അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ഉള്ള എല്ലാ ചെലവുകളും വഹിക്കുന്നത് ആരാണ്?
    മൂന്നാം ഭരണപരിഷ്കാര കമ്മീഷൻ നിലവിൽ വന്നത്?

    കേരളം സംസ്ഥാന യുവജന കമ്മീഷന്റെ ചുമതലകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. സംസ്ഥാനത്തെ യുവജന കാര്യങ്ങളുടെ സംരക്ഷകനായി പ്രവർത്തിക്കുക.
    2. സമ്പൂർണ്ണ ശാക്തീകരണവും മികവും കൈവരിക്കുന്നതിന് യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക
      2025 ഓഗസ്റ്റിൽ സംസ്ഥാന സർക്കാർ പുതുതായി രൂപവൽക്കരിച്ച വയോജന കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്?