കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ ആസ്ഥാനം ?
Aതിരുവനന്തപുരം
Bകോഴിക്കോട്
Cഎറണാകുളം
Dതൃശ്ശൂർ
Answer:
A. തിരുവനന്തപുരം
Read Explanation:
1998 ലെ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ ആക്ട് അനുസരിച്ച് 2002 ലാണ് കേരള സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ സ്ഥാപിതമായതു്.
നിലവിൽ ഈ കമ്മിഷൻ പ്രവർത്തിക്കുന്നത് 2003 ലെ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ ആക്ട് പ്രകാരമാണ്.
സംസ്ഥാനത്തെ വൈദ്യുത വ്യവസായത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുക, വൈദ്യുതി ഉൽപാദനത്തിനും പ്രക്ഷേപണത്തിനുമുളള കേരളത്തിനകത്തെ നിരക്കുകൾ തീരുമാനിക്കുക എന്നീ അധികാരങ്ങളുളള സ്ഥാപനമാണ് കേരള സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ.
തിരുവനന്തപുരമാണ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ്റെ ആസ്ഥാനം