നിയമനിർമ്മാണത്തിന്റെ ആവശ്യകതകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- നിയോഗിക്കപ്പെട്ട നിയമ നിർമ്മാണ പ്രക്രിയ വഴി പാർലമെന്റ് ഒരു ആക്ട് പാസാക്കാതെ തന്നെ സർക്കാരിന് ഒരു നിയമം നിർമ്മിക്കാൻ സാധിക്കുന്നു.
- അടിയന്തിര ഘട്ടങ്ങളിൽ നിയമനിർമ്മാണ സഭയിൽ ഒരു നിയമം പാസ്സാകുന്നത് വരെ കാത്തിരിക്കാതെ തന്നെ പ്രത്യേക സാഹചര്യങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സാധിക്കുന്നു.
- നിയമം നിർമ്മിക്കുന്ന സമയത്ത് പാർലമെന്റ് മുന്നിൽ കാണാത്ത സാഹചര്യങ്ങൾ, സമൂഹത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ എന്നിവ നിറവേറ്റാൻ നിയുക്തനിയമ നിർമ്മാണം വഴി സാധിക്കുന്നു.
- തന്നിരിക്കുന്ന നിയമത്തിന് കീഴിലുള്ള ഉപരോധങ്ങൾ പരിഷ്കരിക്കാനോ മാറ്റാനോ അധികാരം ഉണ്ടായിരിക്കുന്നതല്ല.
A1, 2, 3 ശരി
B3 തെറ്റ്, 4 ശരി
C1 മാത്രം ശരി
D1 തെറ്റ്, 4 ശരി