App Logo

No.1 PSC Learning App

1M+ Downloads

പ്ലാസൻ്റ (Placenta)യുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു. ശരിയായവ മാത്രം തിരഞ്ഞെടുക്കുക:

  1. ഭ്രൂണം എൻഡോമെട്രിയത്തിൽ പറ്റിച്ചേർന്നു വളരുന്ന ഭാഗമാണ് പ്ലാസൻ്റ
  2. ഭ്രൂണകലകളാൽ മാത്രം നിർമ്മിതമായതാണ് പ്ലാസൻ്റയുടെ ഘടന
  3. അമ്മയുടെയും കുഞ്ഞിൻ്റെയും രക്തം പരസ്പ‌രം കൂടിക്കലരാതെയുള്ള പദാർഥവിനിമയത്തിന് പ്ലാസൻ്റ സഹായിക്കുന്നു.

    Ai, ii

    Bഇവയൊന്നുമല്ല

    Cii, iii

    Di, iii എന്നിവ

    Answer:

    D. i, iii എന്നിവ

    Read Explanation:

    പ്ലാസൻ്റ (Placenta)

    • ഭ്രൂണം എൻഡോമെട്രിയത്തിൽ പറ്റിച്ചേർന്നു വളരുന്ന ഭാഗമാണ് പ്ലാസൻ്റ (Placenta).
    • ഭ്രൂണകലകളും ഗർഭാശയകലകളും ചേർന്നാണ് പ്ലാസൻ്റ രൂപപ്പെടുന്നത്.
    • ഇതിൽനിന്നു രൂപപ്പെടുന്ന പൊക്കിൾക്കൊടി വഴി ഓക്‌സിജനും പോഷകങ്ങളും ഗർഭസ്ഥശിശുവിൻ്റെ ശരീരത്തിലെത്തുകയും മാലിന്യങ്ങൾ നീക്കംചെയ്യപ്പെടുകയും ചെയ്യുന്നു.
    • അമ്മയുടെയും കുഞ്ഞിൻ്റെയും രക്തം പരസ്പ‌രം കൂടിക്കലരാതെയുള്ള പദാർഥവിനിമയത്തിന് പ്ലാസൻ്റ സഹായിക്കുന്നു.
    • വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണകോശങ്ങളിൽനിന്നു രൂപപ്പെടുന്ന അമ്നിയോൺ എന്ന ആവരണത്തിനകത്താണ് കുഞ്ഞിന്റെ വളർച്ച പൂർത്തിയാകുന്നത്.
    • ഈ ആവരണത്തിനുള്ളിലെ അമ്നിയോട്ടിക് ദ്രവം ഗർഭസ്ഥ ശിശുവിന്റെ നിർജലീകരണം തടയുകയും ക്ഷതങ്ങളിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

    Related Questions:

    മനുഷ്യരിലെ ശരാശരി ഗർഭകാലം എത്ര ദിവസം ആണ് ?
    അനീമിയയിലേക്ക് നയിക്കുന്ന കാരണം താഴെ പറയുന്നതിൽ ഏതാണ് ?
    അണ്ഡകോശവും സ്ത്രീ ഹോർമോണുകളും ഉൽപ്പാദിപ്പിക്കുന്നത്?
    അണ്ഡാശയത്തിൽനിന്ന് ഉൽസർജിക്കപ്പെടുന്ന അണ്ഡം അണ്ഡവാഹിയിലെത്തി പുംബീജവുമായി സംയോജിക്കുമ്പോൾ രൂപപ്പെടുന്നത്?
    പുംബീജത്തിന് ചലനത്തിന് ആവശ്യമുള്ള ഊർജം നൽകുന്നത് :