കാർഷികമേഖലയിലെ വാണിജ്യവൽക്കരണം
- ബ്രിട്ടീഷ് ആധിപത്യം കേരളത്തിലെ കാർഷിക രീതിയിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിയിച്ചു.
- കേരളീയ ഉൽപ്പന്നങ്ങൾക്ക് വിദേശ കമ്പോളങ്ങളിൽ ധാരാളം ആവശ്യക്കാരുണ്ടായിരുന്നു.
- മലയോര പ്രദേശങ്ങളിൽ കാപ്പി, തേയില, ഏലം, റബ്ബർ എന്നിവ വൻകിട തോട്ടങ്ങളിലായി കൃഷി ചെയ്യാൻ തുടങ്ങി.
- മറ്റു വിളകൾ കൃഷിചെയ്തതോടെ നെല്ലിന്റെ ഉൽപ്പാദനം കുറയുകയും പല പ്രദേശങ്ങളിലും ഭക്ഷ്യ ക്ഷാമം പടർന്നുപിടിക്കുകയും ചെയ്തു.
- ഇതിന് പരിഹാരമായി മരച്ചീനി കൃഷി വ്യാപിപിച്ചു.
- ഇതേ കാലത്തുതന്നെയാണ് ബ്രിട്ടീഷുകാരനായ കോനോലിയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ തേക്കുതോട്ടം ആരംഭിക്കുന്നത്.
- ഈ തോട്ടങ്ങൾ ഭൂരിഭാഗവും ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലായിരുന്നു.
- വനഭൂമി വൻതോതിൽ ബ്രിട്ടീഷുകാർക്ക് പതിച്ചു നൽകിയും തോട്ടങ്ങളിലേക്ക് ഗതാ ഗതസൗകര്യമേർപ്പെടുത്തിയും തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഭരണാധികാരികൾ തോട്ടകൃഷി പ്രോത്സാഹിപ്പിച്ചു
- അങ്ങനെ കേരളം വാണിജ്യവിളകൾ കൃഷി ചെയ്യുന്ന പ്രദേശമായി മാറി
തോട്ടവ്യവസായത്തിന്റെയും പരമ്പരാഗത വ്യവസായത്തിന്റെയും വളർച്ച
- തോട്ടവിളകൾ സംസ്കരിക്കുന്നതിനും കയറ്റി അയക്കുന്നതിനുമായി ബ്രിട്ടീഷുകാർ കേരളത്തിൽ ഫാക്ടറികൾ ആരംഭിച്ചു.
- തേയില, കാപ്പി, റബ്ബർ എന്നിവ തോട്ടമേഖലകളിൽ വളർന്നുവന്ന വ്യവസായങ്ങളാണ്.
- ഇതോടൊപ്പം നാളികേരം, കയർ, കശുവണ്ടി, കൈത്തറി, ബീഡി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരമ്പരാഗത വ്യവസായങ്ങളും ശക്തിയാർജിച്ചു.
- എണ്ണയാട്ടു മില്ലുകൾ കേരളത്തിൽ വ്യാപകമായി.
- ആലപ്പുഴയായിരുന്നു വെളിച്ചെണ്ണ വ്യവസായത്തിന്റെ കേന്ദ്രം
- 1859-ൽ ആദ്യത്തെ കയർ ഫാക്ടറി ആലപ്പുഴയിൽ സ്ഥാപിതമായി.
- കശുവണ്ടി ഫാക്ടറികൾ കൊല്ലം കേന്ദ്രമായി വളർന്നു വന്നു.
- ഫറോക്ക്, കൊല്ലം,ഒല്ലൂർ (തൃശ്ശൂർ)തുടങ്ങിയ പ്രദേശങ്ങളിൽ ഓട്ടുകമ്പനികളും
- കണ്ണൂരും കോഴിക്കോട്ടും കൈത്തറി നിർമാണശാലകളും ആരംഭിച്ചു.
- ബീഡി വ്യവസായം കണ്ണൂർ കേന്ദ്രമായി വളർന്നുവന്നു.