App Logo

No.1 PSC Learning App

1M+ Downloads
കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ കൊടുക്കുന്ന വിവരവും അങ്ങനെയുള്ള കേസുകളുടെ അന്വേഷണത്തെക്കുറിച്ചും പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 174

Bസെക്ഷൻ 176

Cസെക്ഷൻ 178

Dസെക്ഷൻ 180

Answer:

A. സെക്ഷൻ 174

Read Explanation:

BNSS Section - 174 - Information as to non-Cognizable cases and investigation of Such Cases (കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ കൊടുക്കുന്ന വിവരവും അങ്ങനെയുള്ള കേസുകളുടെ അന്വേഷണവും)

  • 174(1) – ഒരു പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥരെ ആ സ്റ്റേഷന്റെ അതിർത്തിക്കുള്ളിൽ ഒരു കൊഗ്‌നൈസബിൾ അല്ലാത്ത കുറ്റം ചെയ്തിട്ടുള്ളതായി വിവരം ലഭിച്ചാൽ, കേസ് ഡയറിയിൽ ആ വിവരത്തിന്റെ സാരം ചേർക്കുകയോ, ചേർപ്പിക്കുകയോ ചെയ്യുകയും

    (i ) വിവരം കൊടുക്കുന്ന ആളെ മജിസ്ട്രേറ്റിന്റെ അടുക്കൽ പറഞ്ഞയക്കുകയും ചെയ്യേണ്ടതാണ് ;

  • (ii) അത്തരം എല്ലാം കേസുകളുടെയും ദൈനംദിന ഡയറി റിപ്പോർട്ട് രണ്ടാഴ്ചയിൽ ഒരിക്കൽ മജിസ്ട്രേറ്റിന് കൈമാറുകയും ചെയ്യേണ്ടതാണ്

  • 174(2) – യാതൊരു പോലീസ് ഉദ്യോഗസ്ഥനും ഒരു കൊഗ്‌നൈസബിൾ അല്ലാത്ത കേസ് (Non-Cognizable ) മജിസ്ട്രേറ്റിന്റെ ഉത്തരമില്ലാതെ പോലീസ് അന്വേഷണം നടത്താൻ പാടുള്ളതല്ല

  • 174 (3) –എന്നാൽ , മജിസ്ട്രേറ്റിൽ നിന്ന് ഉത്തരവ് കിട്ടുന്ന ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്, പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥൻ കൊഗ്‌നൈസബിൾ കേസിൽ പ്രയോഗിക്കാവുന്ന അതെ അധികാരങ്ങൾ (വാറന്റ് കൂടാതെ -അറസ്റ്റ് ചെയ്യാനുള്ള അധികാരം ഒഴികെ ) ഉപയോഗിക്കാവുന്നതാണ്

  • 174 (4) – ഒരു കേസ് രണ്ടോ അതിലധികമോ കുറ്റങ്ങൾ സംബന്ധിക്കുന്നതും അവയിൽ ഒന്നെങ്കിലും കൊഗ്‌നൈസബിളായാൽ, മറ്റു കുറ്റങ്ങൾ കൊഗ്‌നൈസബിൾ അല്ലാത്തവയാണന്നിരുന്നാലും, ആ കേസ് കൊഗ്‌നൈസബിൾ കേസ് ആയി കരുതപ്പെടുന്നതാകുന്നു


Related Questions:

BNSS ലെ സെക്ഷൻ 67 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വകുപ്പ് 64, 65, 66 എന്നിവയിൽ വ്യവസ്ഥ ചെയ്‌തതു പോലെ സമൻസ് നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ, സേവനമനുഷ്‌ഠിക്കുന്ന ഉദ്യോഗസ്ഥൻ സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റിൽ ഒന്ന് സമൻ ചെയ്യപ്പെട്ട വ്യക്തിയുടെ വീടിൻ്റെയോ പുരയിടത്തിന്റെ യോ ശ്രദ്ധ ആകർഷിക്കത്തക്ക ഭാഗത്ത് പതിക്കേണ്ടതും;
  2. തുടർന്ന് കോടതിക്ക് യുക്തമെന്നു തോന്നുന്ന അന്വേഷണ വിചാരണയ്ക്കുശേഷം, സമൻസ് യഥാവിധി നടത്തപ്പെട്ടതായി പ്രഖ്യാപിക്കുകയോ ഉചിതമെന്നു തോന്നുന്ന രീതിയിലുള്ള പുതിയ സേവനത്തിന് ഉത്തരവിടുകയും ചെയ്യാവുന്നതാണ്.
    ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ ഭേദഗതി ചെയ്ത വകുപ്പുകളുടെ എണ്ണം എത്ര ?
    148, 149, 150 എന്നീ വകുപ്പുകൾക്ക് കീഴിൽ ചെയ്‌തിട്ടുള്ള കൃത്യങ്ങൾക്ക് പ്രോസിക്യൂട്ട് ചെയ്യുന്നതിനെതിരായുള്ള സംരക്ഷണത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    ചില പ്രസിദ്ധീകരണങ്ങൾ കണ്ടുകെട്ടപ്പെട്ടതായി പ്രഖ്യാപിക്കുന്നതിനും അവയക്കു പരിശോധന വാറന്റുകൾ പുറപ്പെടുവിക്കുന്നതിനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    മജിസ്ട്രേറ്റിനാലുള്ള അറസ്റ്റിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?